റഷ്യന്‍ ലോകകപ്പിനെ നിയന്ത്രിക്കാന്‍ ‘വാര്‍’ എത്തുന്നു. വാര്‍ കളിക്കിടയിലെ മോശം പെരുമാറ്റങ്ങളും, പിഴവും കണ്ടെത്താന്‍ റഫറിയെ വീഡിയോയിയിലൂടെ സഹായിക്കുന്ന സംവിധാനമാണ്. കൊളംബിയയിലെ ബൊഗോട്ടയഇല്‍ നടന്ന ഫിഫയുടെ ഗവേണിങ് കൗണ്‍സില്‍ യോഗം ലോകകപ്പിന് വീഡിയോ അസിസ്റ്റന്റ് റഫറീയിങ്(വാര്‍) ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
read also: സ്വന്തം പേര് പറഞ്ഞതിന് ബ്ലാസ്റ്റേഴ്‌സ് താരത്തിന് ചുവപ്പുകാര്‍ഡ് നല്‍കി റഫറി
ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് ഫിഫ അധ്യക്ഷന്‍ ജിയോന്നി ഇന്‍ഫാന്റിനോ വാര്‍ ഉപയോഗിച്ച് കളി നിയന്ത്രിക്കുന്ന ആദ്യ ലോകകപ്പാണ് റഷ്യയിലേതെന്ന് അറിയിച്ചു. റഫറിമാര്‍ ഗോള്‍, പെനാല്‍റ്റി, ചുവപ്പ് കാര്‍ഡ് നല്‍കല്‍, ആളുമാറി നടപടിയെടുക്കല്‍ എന്നിവയില്‍ വീഡിയോയുടെ സഹായം തേടും. നിലവില്‍ ഇത്തരം പിഴവുകളില്‍ റഫറിമാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും തെറ്റാറുണ്ട്. ഇത് കളിയുടെ ഗതിയെ തന്നെ മാറ്റും എന്നുള്ളതുകൊണ്ടു തന്നെ തോല്‍വികളില്‍ റഫറിക്കെതിരെ പരാതി ഉയരാറുണ്ട്.
Post Your Comments