കോട്ടയം: ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിൽ നിഷ ജോസ് കെ. മാണിയുടെ വിവാദപരാമർശത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി.സി.ജോര്‍ജ് എംഎല്‍എയുടെ മകന് ഷോണ്‍ ജോര്‍ജ് നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തില്ല. ഷോണിന്റെ പരാതി പോലീസിന്റെ അന്വേഷണ പരിധിയില്‍ വരില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയാണ് വ്യക്തമാക്കിയത്.
Read Also: ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; കര്‍ണാടക ബാങ്കില്‍ അവസരം
പുസ്തകത്തില്‍ നിഷ ജോസ് കെ. മാണിയോടു അപമര്യാദയായി പെരുമാറിയ യുവരാഷ്ട്രീയ നേതാവ് താൻ ആണെന്ന രീതിയിൽ പരാമർശം ഉണ്ടാകുന്നതായും യഥാർത്ഥവ്യക്തി ആരാണെന്ന് വെളിപ്പെടുത്തണമെന്നുമായിരുന്നു ഷോൺ ജോർജിന്റെ പരാതി.
Post Your Comments