ന്യൂഡൽഹി: പാകിസ്ഥാനുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ പാകിസ്ഥാൻ അതിന് തയ്യാറാകുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയെ ആന്തരികമായി മാത്ര നാം സംരക്ഷിച്ചാല്‍ പോര. അതിര്‍ത്തി മേഖലയും സുരക്ഷിതമായിരിക്കണം. ഇതിനായി നിയന്ത്രണ രേഖ ലംഘിച്ചും അക്രമം നടത്താന്‍ ഇന്ത്യ തയ്യാറാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
കശ്മീര്‍ വിഷയത്തില്‍ ശാശ്വത പരിഹാരമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനുവേണ്ടി ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്ന ആരുമായും സംസാരിക്കാന്‍ തയ്യാറാണ്. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ദിനേശ്വര്‍ ശര്‍മയെ നിയോഗിച്ചത്. ഇന്ത്യയില്‍ നിന്നും ഒരു കാലത്തും കശ്മീര്‍ വിഭജിക്കില്ല. എല്ലാ കാലത്തും കശ്മീര്‍ ഇന്ത്യക്കൊപ്പം ഉണ്ടാകുമെന്നും രാജ്നാഥ് സിംഗ് പറയുകയുണ്ടായി.
Post Your Comments