Latest NewsIndiaNews

കടല്‍വെള്ളം ശുദ്ധീകരിച്ച്കുറഞ്ഞ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയുമായി നിതിന്‍ ഗഡ്കരി

ഭോപ്പാല്‍: കടല്‍വെള്ളം ശുദ്ധീകരിച്ച് ലിറ്ററിന് അഞ്ചു പൈസ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയുമായി കേന്ദ്ര ജലവിഭവ, നദീവികസന, ഗംഗാപുനരുജ്ജീവന മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്ത് ഉടന്‍ തന്നെ പദ്ധതിക്ക് തുടക്കമാകുമെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഇതിനുള്ള പരീക്ഷണങ്ങള്‍ തമിഴ്‌നാട്ടിലെ തുത്തുക്കുടിയില്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബന്ദ്രാബനില്‍ രണ്ടു ദിവസത്തെ നദി മഹോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

മന്ത്രി രാജ്യത്തെ നദികളെക്കുറിച്ചുളള ആശങ്ക വ്യക്തമാക്കുകയും ജലസംരക്ഷണത്തിനും മറ്റും മധ്യപ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ പ്രശംസിക്കുകയും ചെയ്തു. നാഗ്പൂരില്‍ മലിന ജലം ശുദ്ധീകരിച്ച് താപനിലയങ്ങള്‍ക്കു നല്‍കുന്ന പദ്ധതി അദ്ദേഹം പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. നഗരങ്ങളിലെ മലിനജലം ശുദ്ധീകരിച്ചു താപനിലയങ്ങള്‍, വ്യവസായങ്ങള്‍, റെയില്‍വേ തുടങ്ങിയവയ്ക്ക് നല്‍കി ധനസമാഹരണം നടത്താന്‍ നദീവികസന മന്ത്രാലയത്തിനു പദ്ധതിയുണ്ടെന്നും ഗഡ്കരി വെളിപ്പെടുത്തി.

read also: രാജ്യത്ത് പെട്രോള്‍ വില 22 രൂപയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു : എല്ലാവരേയും അത്ഭുതപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രഖ്യാപനം

മാത്രമല്ല ആര്‍ക്കും സംസ്ഥാനങ്ങള്‍ക്കിടയില്‍ നദീജലത്തിനുള്ള തര്‍ക്കങ്ങളുടെ ചര്‍ച്ചകള്‍ക്കിടെ പാക്കിസ്ഥാനിലേക്ക് നദീജലം ഒഴുകുന്നതിനെക്കുറിച്ച് ഉത്കണ്ഠയില്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു. ആറു നദികളാണ് ഇന്ത്യയും പാക്കിസ്ഥാനും പങ്കിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button