Latest NewsKerala

നിർവഹിക്കാതെ എം പി തിരിച്ചു പോയി ; കാരണം ഇതാണ്

നിലമ്ബൂര്‍; ആംബുലന്‍സ് സര്‍വ്വീസിന്റെ ഉദ്ഘാടനം നിർവഹിക്കാതെ എം പി അബ്ദുള്‍ വഹാബ് തിരിച്ചു പോയി. അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സ് വാങ്ങാനായി എം പി ഫണ്ടില്‍ നിന്നനുവദിച്ച തുക കൊണ്ട് സാധാരണ ആംബുലന്‍സ് വാങ്ങിയ നടപടിയില്‍ പ്രതിഷേധിച്ചാണ് പരിപാടിയുടെ ഉദ്ദ്ഘാടനം നിർവഹിക്കാതെ അദ്ദേഹം തിരിച്ച് പോയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആംബുലന്‍സ് വാങ്ങാനായി രണ്ട് വര്‍ഷം മുന്പാണ് 30 ലക്ഷം രൂപ എം പി ഫണ്ടില്‍ നിന്നനുവദിച്ചത്. എന്നാൽ ഉദ്യാഗസ്ഥരുടെ മെല്ലേപോക്ക് കാരണം നടപടികൾ വൈകുകയും സാധാരണ സൗകര്യങ്ങള്‍ മാത്രമുള്ള ആംബുലന്‍സ് ഉദ്ഘാടനത്തിനെത്തിക്കുകയുമായിരുന്നു.

“തന്റെ എംപി ഫണ്ടില്‍ നിന്നുള്ള തുക കൊണ്ട് വാങ്ങിയ ആംബുലന്‍സ് കേവലമൊരു പേരിനായി ഉദ്ഘാടനം ചെയ്യാന്‍ തയ്യാറല്ല. അത്യാധുനിക രീതിയിലുള്ള എല്ലാ സൗകര്യങ്ങളും ആവശ്യമായ ജീവനക്കാരും എത്തിയതിന് ശേഷം മാത്രമേ ഉദ്ദ്ഘാടനം നിർവഹിക്കുകയൊള്ളു. ഇന്നിത് ഉദ്ഘാടനം ചെയ്തതറിഞ്ഞ് ഏതെങ്കിലും രോഗി തനിക്ക് അത്യധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സിന്റെ സേവനം ആവശ്യപ്പെട്ട് വന്നാല്‍ അവരോട് ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയാകുമിതെന്ന് എം പി ചടങ്ങില്‍ പറഞ്ഞു. അതേ സമയം മറ്റൊരു ചെറിയ ആംബുലന്‍സിന്റെ ഉദ്ഘാടനം ചടങ്ങില്‍ എം പി നിര്‍വഹിക്കുകയും ചെയ്തു.

ALSO READ ;പുതിയ നിയമം ; കുവൈറ്റില്‍ ആയിരക്കണക്കിന് മലയാളികള്‍ നാട്ടിലേയ്ക്ക് മടങ്ങുന്നു : കൂടുതല്‍ ബാധിച്ചത് എന്‍ജിനിയറിംഗ് മേഖലയെ

shortlink

Related Articles

Post Your Comments

Related Articles


Back to top button