Latest NewsNewsIndia

മാധ്യമപ്രവര്‍ത്തകയെ സുന്ദരി എന്നുവിളിച്ച മന്ത്രിക്ക് പിന്നീട് സംഭവിച്ചതിങ്ങനെ

തമിഴ്‌നാട്: മാധ്യമപ്രവര്‍ത്തകയെ ‘സുന്ദരി’ എന്നുവിളിച്ച് തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍. എന്നാല്‍ സംഭവം വിവാദമായതോടെ മന്ത്രി മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറയുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് എ.ഐ.എ.ഡി.എം.കെ. എം.എല്‍.എ.മാരുടെ യോഗത്തിനുശേഷം പുറത്തെത്തിയ മന്ത്രിയോട് ചോദ്യമുന്നയിക്കുന്നതിനിടയിലാണ് ദൃശ്യമാധ്യമപ്രവര്‍ത്തകയെ മന്ത്രി സുന്ദരിയെന്ന് വിളിച്ചത്.

മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ഉത്തരം നല്‍കാതെ ‘നിങ്ങളുടെ കണ്ണട ഭംഗിയുള്ളതാണെന്ന്’ ചിരിച്ചുകൊണ്ടുപറഞ്ഞാണ് തുടക്കം. പിന്നീട് പലതവണ സുന്ദരി എന്നാവര്‍ത്തിച്ചുപറഞ്ഞു. ഈ ദൃശ്യം ചിലര്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ വൈകീട്ട് മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയുടെ വീടിനുമുന്നില്‍ പ്രതിഷേധവുമായി എത്തി. തുടര്‍ന്നാണ് വിജയഭാസ്‌കര്‍ മാധ്യമപ്രവര്‍ത്തകയോട് മാപ്പുപറഞ്ഞത്.

അതേസമയം രാഷ്ട്രീയം സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ വേണ്ടിയാണിതുചെയ്തതെന്ന് മന്ത്രി പ്രതികരിച്ചു. തന്റെ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കില്‍ മാപ്പുനല്‍കണം. എല്ലാ മാധ്യമപ്രവര്‍ത്തകരെയും സഹോദരീസഹോദരന്‍മാരെ പോലെയാണ് കാണുന്നതെന്നും മന്ത്രി വിജയഭാസ്‌കര്‍ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button