കാബൂള്‍: അച്ഛന്‍ മകന് നല്‍കിയ പേര് ഡൊണാള്‍ഡ് ട്രംപ് എന്ന്. അമേരിക്കന്‍ പ്രസിഡന്റിന്റെ പേര് കുഞ്ഞിന് നല്‍കാന്‍ ഒരു കാര്യമുണ്ടെന്നാണ് അഫ്ഗാന്‍ യുവാവ് പറയുന്നത്. മറ്റൊന്നുമല്ല യുഎസ് പ്രസിന്റിനെ പോലെ ജീവിത വിജയം നേടുന്നയാളാവണം തന്റെ കുഞ്ഞെന്നാണ് പിതാവിന്റെ ആഗ്രഹം. അതിനാലാണ് കുഞ്ഞിന് ഡൊണാള്‍ഡ് ട്രംപ് എന്ന് പേരിട്ടതെന്ന് അദ്ദേഹം പറയുന്നു.
എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടവെച്ചിരിക്കുകയാണ് സംഭവം. പൊതുവെ മുസ്ലീം രാജ്യങ്ങളെ പരിഗണിക്കാത്ത യു എസ് പ്രസിഡന്റിന്റെ പേര് കുഞ്ഞിന് നല്‍കിയത് വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്. സയീദ് അസദുള്ള എന്ന പിതാവ് തന്റെ മൂന്നാമത്തെ കുഞ്ഞിനാണ് ഈ പേര് നല്‍കിയിരിക്കുന്നത്.
also read: ട്രംപ് വീണ്ടും കുടുങ്ങി: പരാതിയുമായി അമേരിക്കന്‍ നീലച്ചിത്ര നടി
കുഞ്ഞിന് ഡൊണാള്‍ഡ് ട്രംപ് എന്ന് പേരിട്ടതിന് ഭാര്യപോലും തന്നെ ചീത്തവിളിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് സയീദ് പറയുന്നു. വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും കുഞ്ഞിന് ഈ പേരിട്ടതില്‍ വിമര്‍ശനം ഉയരുന്നുണ്ടെന്നും എന്നാല്‍ താന്‍ ഇതൊന്നും കണക്കിലെടുക്കുന്നില്ലെന്നും സയീദ് വ്യക്തമാക്കി.
ചില ഫേസ്ബുക്ക് ഉപയോഗ്താക്കള്‍ കുഞ്ഞിന് ഡൊണാള്‍ഡ് ട്രംപ് എന്ന പേര് കൊടുത്തതിന് കൊന്നു കളയുമെന്ന് പറഞ്ഞു. ഈ പേര് നല്‍കി കുഞ്ഞിന്റെ ഭാവി നശിപ്പിക്കരുതെന്ന് ചിലര്‍ ഉപദേശിച്ചുവെന്നും അദ്ദേഹം പറയുന്നു. ഡൊണാള്‍ഡ് ട്രംപിനെ പോലെ ജീവിത വിജയം നേടാനാണ് താന്‍ കുഞ്ഞിന് ഈ പേര് നല്‍കിയതെന്നാണ് സയീദ് പറയുന്നത്.1
Post Your Comments