ഗർഭാവസ്ഥയിൽ ഇരിക്കുന്ന സ്ത്രീകൾ എന്ത് ചെയ്താലും അതീവ ശ്രദ്ധയോട് കൂടിയാകണം എന്ന് പറയുന്നതിന് പിന്നിലും ചില കാരണങ്ങൾ ഉണ്ട്.ഡോക്ടർമാർ ഏതു സംബന്ധിച്ചു പല നിർദ്ദേശങ്ങളും അമ്മമാർക്ക് നൽകാറുണ്ട്.എന്നാൽ പുതിയ പഠനങ്ങൾ പറയുന്നത് വ്യത്യസ്തമാണ്.
ഗർഭിണികൾ അവസാന മൂന്നുമാസം ചരിഞ്ഞു കിടന്നുറങ്ങണം .അങ്ങനെ ചെയ്തില്ലെങ്കിൽ ജനിക്കുന്ന കുഞ്ഞ് ചാപിള്ളയാകാനുള്ള സാധ്യത കൂടുതലാണ്.ബ്രിട്ടനിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ആയിരം സ്‌ത്രീകളിൽ നടത്തിയ സർവ്വേയിൽ 291 ഗർഭിണികൾ പ്രസവിച്ചത് ചാപിള്ളകൾ ആയിരുന്നുവെന്ന് വ്യക്തമായി. മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ഇത്തരം കേസുകൾ കൂടിവരുന്നതായും പഠനസംഘം കണ്ടെത്തി. കിടക്കുമ്പോൾ ഒരു വശം ചരിഞ്ഞു കിടക്കാൻ ശ്രദ്ധിക്കണമെന്ന് പഠനസംഘം നിർദ്ദേശിക്കുന്നു.
ഗർഭിണികളുടെ കിടപ്പ് കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചാണ് ഈ പഠനം നടത്തിയത്.എന്നാൽ ഉഉറങ്ങുന്നതിനിടയിൽ സ്ഥാനമാറ്റം സംഭവിച്ചാൽ കുഴപ്പമില്ലെന്നും പഠനം വ്യക്തമാക്കുന്നു.
Post Your Comments