റായ്പൂര്‍•ഇരട്ടപ്പദവി വഹിക്കുന്ന 18 ബി.ജെ.പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. മാര്‍ച്ച് 23 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ലേഖ്റാം സാഹു ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
മന്ത്രി ബ്രിജ്മോഹന്‍ അഗര്‍വാള്‍ ഉള്‍പ്പടെ ഏഴ് ബി.ജെ.പി എം.എല്‍.എമാര്‍ നിരവധി കമ്മീഷനുകളില്‍ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ടെന്നും 11 എം.എല്‍.എമാര്‍ പാര്‍ലമെന്‍ററി സെക്രട്ടറിമാരുടെ പദവി വഹിക്കുന്നുണ്ടെന്നും പരാതിയില്‍ സാഹു ആരോപിക്കുന്നു.
അതേസമയം, കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി പ്രതികരിച്ചു. മുന്‍ ദുര്‍ഗ് എം.പി സരോജ് പാണ്ഢേയെ രാജ്യസഭയിലേക്ക് ബി.ജെ.പി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. 23 ന് ഇവര്‍ തെരെഞ്ഞെടുക്കപ്പെടും. എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ ശ്രമിക്കുന്നത് രാജ്യസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാന്‍ മാത്രമാണെന്നും ഇത് തരം താണ രാഷ്രീയമല്ലേയെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് ചോദിച്ചു.
പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ സംഖ്യാപരമായി ബി.ജെ.പിയ്ക്കാണ് മുന്‍ത്തൂക്കം. പാർലമെൻററി സെക്രട്ടറിയുടെ സ്ഥാനം ഛത്തീസ്ഗഢില്‍ വളരെയധികം രാഷ്ട്രീയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ഡല്‍ഹിയിലേതിന് സമാനമായി ബി.ജെ.പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇപ്പോള്‍ ബിലാസ്പൂര്‍ ഹൈക്കോടതിയുടെ മുന്‍പാകെയുള്ള കേസില്‍ ഏപ്രിലില്‍ വിധി വരുമെന്ന് പ്രതീക്ഷിക്കുന്നു.
Post Your Comments