വിറ്റാമിൻ സിയെ ശരീരം ഒാക്സലേറ്റ് ചെയ്യുമ്പോഴാണ് വൃക്കയിൽ കല്ലുണ്ടാകുന്നത്. അതുകൊണ്ട് തന്നെ വൃക്കയിൽ കല്ലിന്റെ അസുഖത്തിന് സാധ്യതയുള്ളവർ ഉടൻ തന്നെ ഒരു ഡോക്ടറെയും ഭക്ഷണനിയന്ത്രണ വിദഗ്ദനെയും കാണുക. ചുവടെ പറയുന്ന ഭക്ഷണ ക്രമങ്ങൾ നിങ്ങൾ പാലിച്ചാൽ ഒരു പരിധി വരെ കിഡ്നി സ്റ്റോണ്‍ ഉണ്ടാകുന്നത് തടയാന്‍ ഈ മാര്‍ഗങ്ങള്‍ നിങ്ങളെ സഹായിക്കും. അതേസമയം കിഡ്നി സ്റ്റോണ്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഇവ പാലിക്കാവുന്നതാണ്.
- ദിവസവും എട്ട് മുതൽ പത്ത് വരെ ഗ്ലാസ് വെള്ളം കുടിക്കുക. ഇതിലൂടെ മൂത്രം കൂടുതൽ ഒഴിക്കാനും കല്ലുണ്ടാക്കുന്ന ധാതുക്കൾ അടിഞ്ഞുകൂടുന്നത് തടയാനും സാധിക്കുന്നു.
- ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക. മൂത്രത്തിൽ കാൽസ്യത്തിന്‍റെ അളവ് കുറക്കാൻ ഇത് സഹായിക്കും. ഉപ്പിന്റെ അംശം കൂടുതലുള്ള സ്നാക്സ്, സൂപ്പുകൾ, ഇറച്ചി എന്നിവയെ അകറ്റി നിർത്തുക.
- പാലും പാലുൽപ്പന്നങ്ങളും കുറയ്ക്കുക. കാരണം കുറഞ്ഞ കൊഴുപ്പുള്ള ഒരു കപ്പ് പാലിൽ 300 മില്ലി ഗ്രാം കാൽസ്യം അടങ്ങിയിട്ടുള്ളതിനാൽ മൂത്രത്തിൽ കാൽസ്യത്തിന്‍റെ അളവ് ഉയർന്നുനിൽക്കാനും വൃക്കയിൽ കല്ലുണ്ടാകാനും കാരണമാകുന്നു. അതോടൊപ്പം തന്നെ പാലും പാൽ ഉപയോഗിച്ചുള്ള ചായ, ചോക്ലേറ്റ് തുടങ്ങിയ ഉപേക്ഷിക്കണം.
- ചീര, സ്ട്രോബറി, ഗോതമ്പ് തവിട്, കശുവണ്ടിയുടേത് ഉൾപ്പെടെയുള്ള പരിപ്പ്, ചായ തുടങ്ങിയ ഭക്ഷണ പദാർഥങ്ങളിൽ ഒാക്സാലിക് ആസിഡിന്റെ അംശം കൂടുതലുള്ളതിനാൽ മൂത്രത്തിൽ കാൽസ്യത്തിന്‍റെ അംശം കൂട്ടാൻ കാരണമാകുന്നു. അതിനാൽ ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
- പഞ്ചസാരയുടെ അംശമുള്ള ഭക്ഷണം ഒഴിവാക്കുക. കാരണം കാൽസ്യം രൂപപ്പെടുത്തുന്നതിനും അതുവഴി വൃക്കയിൽ കല്ലുണ്ടാക്കുന്നതിലും പഞ്ചസാരക്കും പങ്കുണ്ട്
- മൂത്രത്തിൽ യൂറിക് ആസിഡിന്റെ അളവ് അനിയന്ത്രിതമാക്കാൻ ഇറച്ചി, മുട്ട, മത്സ്യം എന്നിവ കാരണമാകും.പാൽ നൽകാത്ത ജീവികളിൽ നിന്നുള്ള ഭക്ഷണ പദാർഥങ്ങളും മൂത്രത്തിൽ കാൽസ്യത്തിന്‍റെ അളവ് വർധിപ്പിക്കും.അതിനാല്‍ ഇറച്ചിയും മുട്ടയും കുറയ്ക്കുക.
അതേസമയം അലിയാത്ത നാരുകളുള്ള ഗോതമ്പ്, റൈ, ബാർലി, അരി എന്നീ ധാന്യങ്ങൾ മൂത്രത്തിൽ കാൽസ്യത്തിന്‍റെ അളവ് കുറക്കാനും മലത്തിലൂടെ കാൽസ്യം പുറത്തുപോകാനും സഹായിക്കുന്നു.
ALSO READ ;ഇവയാണ് കിഡ്‌നി പ്രശ്‌നങ്ങള്‍ക്കു പിന്നിലെ കാരണങ്ങൾ
Post Your Comments