തെലുങ്ക്ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു. ടിഡിപി എന്‍ഡിഎയുമായുള്ള ബന്ധം പൂര്‍ണ്ണമായി അവസാനിപ്പിച്ചതായി പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു എംപിമാരെ അറിയിച്ചു. ലോക്‌സഭയില്‍ ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസം പ്രമേയം വന്നാല്‍ പിന്തുണയ്ക്കാനും തീരുമാനമായി.
ടിഡിപി പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. 16 അംഗങ്ങളാണ് ടിഡിപിയ്ക്ക് ലോക സഭയില്‍ ഉള്ളത്. ആറു എംപിമാരാണ് രാജ്യസഭയില്‍ ഉള്ളത്. ആഡ്രയ്ക്ക് പ്രത്യേക പദവി നല്‍കുന്നമെന്ന ആവശ്യം നിരാകരിച്ചതില്‍ പ്രതിഷേധിച്ചാണ് ടിഡിപി എന്‍ഡിഎ ബന്ധം അവസാനിപ്പിച്ചത്.
നേരെത്ത എന്‍ഡിഎയില്‍ പുറത്തു പോകുന്നതിന്റെ ഭാഗമായി തങ്ങളുടെ കേന്ദ്രമന്ത്രിമാരെ ടിഡിപി പിന്‍വലിച്ചിരുന്നു. അശോക് ഗജപതി രാജു, വൈ.എസ് ചൗധരിയുമാണ് പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ച് കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചത്.
Post Your Comments