KeralaLatest NewsNews

ഖജനാവിന് ഒരു രൂപപോലും നഷ്ടമില്ലാത്ത സോളാര്‍ കേസ് വാദിക്കാന്‍ ഫീസ് ഒരു കോടി, ആറര കോടി തട്ടിപ്പ് അന്വേഷിച്ച കമ്മീഷന് ചിലവ് ഏഴര കോടി

കൊച്ചി: സോളാര്‍ കേസില്‍ സര്‍ക്കാര്‍ ഭാഗം വാദിക്കാനെത്തിയ അഭിഭാഷകന് ചിലവായി കണക്കാക്കിയത് ഒരു കോടി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ ചാണ്ടിയും മറ്റും നല്‍കിയ കേസിലാണ് സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ സുപ്രീം കോടതിയില്‍ നിന്ന് വക്കീലിനെ എത്തിച്ചത്.ഇങ്ങനെ കൊണ്ടുവന്ന അഭിഭാഷകന്‍ ഇതിനോടകം പോക്കറ്റിലാക്കിയത് ഒരു കോടി രൂപയാണ്. കേരളത്തില്‍ തന്നെ പ്രഗത്ഭരായ സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ ഉണ്ടായിട്ടും അവരെ ഒഴിവാക്കി ഖജനാവിന് ബാധ്യത ഉണ്ടാക്കുന്ന വിധത്തില്‍ വക്കീലന്മാരെ കൊണ്ടുവന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.

സരിതയും സംഘവും ചേര്‍ന്ന് 37 പേരില്‍ നിന്നായി വഞ്ചിച്ചെടുത്തത് ആറരക്കോടി രൂപയായിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ ഖജനാവിന് ഒരു രൂപയുടെ പോലും നഷ്ടമുണ്ടാക്കിയിട്ടില്ല, കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുണ്ടു മുറുക്കി ഉടുക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ തന്നെയാണ് ഒരു വശത്ത് സര്‍ക്കാറിനെ രാഷ്ട്രയമായി പ്രതിരോധിക്കാന്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കുന്നതും. സര്‍ക്കാരിന് സാമ്പത്തിക നഷ്ടമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സോളാര്‍ ആരോപണങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിതനായ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനായി ചെലവിട്ടത് ഖജനാവില്‍ നിന്ന് ഏഴരക്കോടി രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button