തിരുവനന്തപുരം: കാട്ടുതീ ഉണ്ടായാല്‍ മുന്നറിയിപ്പ് നല്‍കുന്നതിനവായി ഉപഗ്രഹ സഹായത്തോടെയുള്ള സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി കെ രാജു നിയമസഭയില്‍ പറഞ്ഞു. കുരങ്ങിണിയില്‍ കാട്ടുതീയില്‍പ്പെട്ട് യാത്രികര്‍ മരിച്ച സംഭവത്തിന്‍ഡറെ പശ്ചാത്തലത്തിലാണിത്. 40 ഫോറസ്റ്റ് സ്റ്റേഷനുകളുപം കേരളത്തില്‍ സ്ഥാപിക്കും.
കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 316 ഹെക്ടര്‍ റസര്‍വ് വനമായി പ്രഖ്യാപിച്ചിട്ടുണ്ട്. വനവിസ്തൃതി വര്‍ധിപ്പിച്ചതില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണെന്നും മന്ത്രി പറഞ്ഞു.
പാല്‍ ഉത്പാദനത്തില്‍ ഡിസംബറോടെ കേരളം സ്വയം പര്യാപ്തമാകും. വേണ്ടതിന്റെ 83 ശതമാനമാണ് ഇപ്പോള്‍ ലഭിക്കുന്നത്. പാല്‍ ഉത്പാദനം കൂട്ടാന്‍ കൂടുതല്‍ ഗിര്‍ പശുക്കളെ കേരളത്തിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments