
ബീജീംഗ്: പലപ്പോഴും സാഹസികത നിറഞ്ഞതാണ് പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതം. തന്റെ ജീവന് പണയംവെച്ച് മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ ശ്രമിക്കുന്നവരാണവര്‍. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. കെട്ടിടത്തിന് മുകളില്‍ നിന്നും താീഴേക്ക് വീണ യുവതിയെ കൈകളില്‍ കോരിയെടുത്ത് രക്ഷിച്ചിരിക്കുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്.
also read: ജീവന് പണയംവെച്ച് 20കാരിയെ രക്ഷപ്പെടുത്തിയ ഡെലിവറി ബോയ്
ചൈനയിലെ സാഞ്ചിയാംഗിലാണ് സംഭവം. ഭര്‍ത്താവുമായി വഴക്കുണ്ടാക്കിയ യുവതി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു എന്നാണ് വിവരം. ഈ സമയം താഴെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് യുവതിയെ രക്ഷപെടുത്തുകയായിരുന്നു. വീഴ്ചയുടെ ആഘാദത്തില്‍ ഇരുവരും നിലത്ത് വീണെങ്കിലും നിസാര പരുക്കകള്‍ മാത്രമാണുള്ളതെന്നാണ് വിവരം.
സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പലരും പോലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തിയെ പ്രശംസകൊണ്ട് മൂടുകയാണ്.
Post Your Comments