പാറ്റ്ന: മേലുദ്യോഗസ്ഥന് അവധി നിഷേധിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥന് ചെയ്തത് ഇങ്ങനെ. അവധി നിഷേധിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥന് സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ ഗൗരിശങ്കർ താക്കൂർ (54) ആണ് സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവച്ചു ജീവനൊടുക്കിയത്. ദാരുണമായ സംഭവം നടന്നത് ഗയാ ജില്ലയിലെ പരൗയ പോലീസ് സ്റ്റേഷനിലാണ്.
read also: സുഹൃത്തുക്കളുടെ ചതിയിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി
അവധി നിഷേധിച്ചതിനെ തുടർന്ന് ഇയാൾ അസ്വസ്ഥനായി സ്റ്റേഷനിലെ തന്റെ മുറിയില്‍ കയറുകയും തുടർന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പറയുന്നു. വെടിവയ്ക്കുന്ന ശബ്ദം കേട്ട് സഹപ്രവർത്തകർ ഓടിയെത്തുമ്പോൾ മുറിയിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. ഉടൻതന്നെ ഗൗരിശങ്കറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗൗരിശങ്കർ മുസാഫർപുരിലെ ഹർദാസ്പുർ സ്വദേശിയാണ്.
Post Your Comments