ഹൈദരാബാദ്: സുഹൃത്തുക്കളുടെ ചതിയിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.21കാരിയായ ബിരുദ വിദ്യാര്‍ഥിനിയാണ് ശനിയാഴ്ച വൈകിട്ട് മരിച്ചത്.സുഹൃത്തുക്കൾ ബിസിനസ് തുടങ്ങാൻ വിദ്യാർത്ഥിനിയുടെ കൈയ്യിൽ നിന്നും സ്വർണമാല കടം വാങ്ങിയിരുന്നു.
Read also:തലസ്ഥാനത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു
ദീപാവലിക്ക് പടക്കകട ഇടനായിരുന്നു സുഹൃത്തുക്കൾ തീരുമാനിച്ചത്.എന്നാൽ പടക്ക ബിസിനസ് വിജയിച്ചില്ല അതോടെ പെൺകുട്ടിയുടെ പണയംവെച്ച മാല തിരികെ നൽകാൻ സാധിക്കാതെവന്നു.ഇക്കാര്യത്തിൽ വിഷമത്തിലായ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നെന്ന് ചില്‍കല്‍ഗുഡ സര്‍ക്കിള്‍ ഇൻസ്‌പെക്ടർ ആര്‍. ഭാസ്കര്‍ അറിയിച്ചു.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് നൽകും. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ രണ്ട് സുഹൃത്തുക്കള്‍ക്കെതിരെ കേസെടുത്തു.
Post Your Comments