ദുബായ്: അമ്പതിനായിരം ദിർഹത്തിലേറെ വിലവരുന്ന ആഭരണങ്ങൾ മോഷ്ടിച്ച ശ്രീലങ്കൻ ഗ്യാങിലെ രണ്ട് പേർ പിടിയിൽ. 15,000 ദിർഹം, ഡയമണ്ട് നെക്ളേസ്, വാച്ചുകൾ, പഴ്സുകൾ എന്നിവ ഇവർ മോഷ്ടിച്ചതിൽ ഉൾപ്പെടുന്നു.
Read Also: ഒമാനിൽ വയറു വേദനയെ തുടർന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു
2016 ജൂലൈ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വില്ലയുടെ ഉടമസ്ഥർ വീട്ടിലില്ലാതിരുന്ന സമയം നോക്കി പൂട്ട് പൊളിച്ചായിരുന്നു മോഷണം. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ആറ് മാസത്തെ ജയിൽ ശിക്ഷയാണ് ഇവർക്ക് വിധിച്ചിരിക്കുന്നത്. അതേസമയം വിധിക്കെതിരെ പ്രതികൾ അപ്പീൽ പോകാൻ സാധ്യതയുണ്ടെന്നാണ് സൂചന.
Post Your Comments