തിരുവനന്തപുരം: സർക്കാർ ഡിജിപി ജേക്കബ് തോമസിനെതിരെ വീണ്ടും കുറ്റപത്രം നൽകാൻ ഒരുങ്ങുന്നു. നടപടി ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിന്റെ പേരിലാണ്. അന്വേഷണസമിതി പുസ്തകത്തിലെ പരാമര്‍ശങ്ങളില്‍ ചട്ടലംഘനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു കുറ്റപത്രം നല്‍കുന്നത്.
read also: താനും കുടുംബവും ഭീഷണിയുടെ നിഴലിൽ; സർക്കാരിൽ വിശ്വാസമില്ല: ജേക്കബ് തോമസ്
‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകം പുറത്തിറക്കുമ്പോൾ മുതൽ വിവാദത്തിലാണ്. ചീഫ് സെക്രട്ടറി നളിനി നെറ്റോ അനുമതിയില്ലാതെയാണു പുസ്തകം എഴുതിയതെന്നും സർവീസ് ചട്ടലംഘനമുണ്ടെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകിയിരുന്നു. സർവീസ് ചട്ടം പുസ്തകത്തിൽ പതിനാലിടത്തു ലംഘിച്ചിട്ടുണ്ടെന്നാണു ചീഫ് സെക്രട്ടറി കണ്ടെത്തിയത്.
Post Your Comments