Latest NewsNewsIndia

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, സിബിഎസ്ഇയുടെ പ്രതികരണം ഇങ്ങനെ

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി. ഇന്നലെയാണ് പരീക്ഷ നടന്നത്. എന്നാല്‍ ഇക്കാര്യം സസിബിഎസ്ഇ നിഷേധിച്ചു. പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ബോധപൂര്‍വം നടത്തിയ പ്രചാരണമാണിതെന്ന് അധികൃതര്‍ പറഞ്ഞു.

വാട്‌സ്ആപ്പിലൂടെ ചോദ്യപേപ്പര്‍ പ്രചരിക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചുവെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്യുകയായിരുന്നു. സംഭവം അന്വേഷിക്കാനും സിബിഎസ്ഇയില്‍ പരാതി നല്‍കാനും വിദ്യാഭ്യാസ ഡയറേ്രക്ടറ്റിന് നിര്‍ദേശം നല്‍കിയതായും സിസോദിയ ട്വീറ്റ് ചെയ്തു. അടിയന്തരനടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലം വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാകരുതെന്നും സിസോദിയ പറഞ്ഞു.

also read: സിബിഎസ്ഇ സ്കൂളുകൾക്കെതിരെ ആരോഗ്യവകുപ്പ്

ഡല്‍ഹി രോഹിണി മേഖലയില്‍നിന്നാണ് ചോദ്യപ്പേപ്പര്‍ പ്രചരിച്ചതെന്നു കരുതുന്നു. രണ്ടാംഭാഗമാണ് പ്രചരിച്ചത്. വാര്‍ത്ത പരന്നതോടെ സിബിഎസ്ഇ അധികൃതര്‍ അടിയന്തരയോഗം ചേര്‍ന്നു. തുടര്‍ന്നാണ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് ബോര്‍ഡ് പത്രക്കുറിപ്പ് ഇറക്കിയത്.

എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലെയും സീലുകള്‍ യഥാസ്ഥിതിയിലായിരുന്നു. ഏതോ പ്രാദേശിക കേന്ദ്രത്തില്‍നിന്ന് വാട്‌സാപ്പിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ചില കുബുദ്ധികള്‍ ഒപ്പിച്ച പണിയാണിത്. ഇത്തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്നും പോലീസില്‍ പരാതി നല്‍കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button