Latest NewsNewsInternational

മതപണ്ഡിതന്റെ വീട്ടില്‍ സ്ഫോടനം: 7 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഖ്വറ്റ•പാകിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തിയിലെ ഒരു പട്ടണത്തില്‍ മതപണ്ഡിതന്റെ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ മതപണ്ഡിതനും 6 കുടുബാംഗങ്ങളും മരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഷഫ്ഖത്ത് ശവ്വലി പറഞ്ഞു.

വ്യാഴാഴ്ച രാത്രി ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഖ്വില്ല സൈഫുള്ള പട്ടണത്തിലായിരുന്നു സ്ഫോടനം.

വാഹനത്തില്‍ നിറച്ച ബോംബോ സ്ഫോടക വസ്തുവോ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് പട്ടണത്തിലെ പോലീസ് തലവനായ മൊഹമ്മദ്‌ യൂസഫ്‌ പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നും യൂസഫ്‌ പറഞ്ഞു.

അഫ്ഗാന്‍ താലിബാന് പരസ്യ പിന്തുണ നല്‍കിയിരുന്ന ഹബിബുള്ള ഖാന്‍ എന്ന പണ്ഡിതനാണ് കൊല്ലപ്പെട്ടത്.

അതേസമയം, കൊല്ലപ്പെട്ട പണ്ഡിതന്‍ പാകിസ്ഥാനി താലിബാനായ തെഹ്‌രിക്-ഇ-താലിബാന്‍ അംഗമായിരുന്നുവെന്ന് ഖാന്റെ കസിന്‍ സഹോദരന്‍ ഖൈര്‍ മൊഹമ്മദ്‌ പറഞ്ഞു. സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

സ്ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്നും കൊല്ലപ്പെട്ടവരുടെ ചിന്നിച്ചിതറിയ ശരീര ഭാഗങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button