നൂറില്‍പ്പരം മീന്‍ മുള്ളുകളാണ് 60 കാരന്റെ വന്‍കുടലിന്റെ പിന്‍ഭാഗത്തു നിന്നു നീക്കം ചെയ്തത്. ഇങ്ങനെ സംഭവിക്കാന്‍ കാരണം മീല്‍ കഴിക്കാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നതിനാല്‍ മുള്ളു പോലും കളയാതെ കഴിച്ചതാണ് എന്നു പറയുന്നു. തുടർന്ന് പിറ്റെന്നു വയറിന് അതികഠിനമായ വേദന തുടങ്ങുകയും പരിശോധനയ്ക്കു വിധയമാകുകയായിരുന്നു.
തുടർന്ന് നടത്തിയ സിടി സ്‌കാനിലാണ് ഇയാളുടെ ഗുദാദ്വാരത്തിനടുത്തു കൂട്ടമായി മീന്‍ മുള്ളുകള്‍ കിടക്കുന്നതു ശ്രദ്ധയില്‍ പെട്ടത്. ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ സൂചി പോലെ കിടന്ന നൂറോളം മീന്‍ മുള്ളുകള്‍ പുറത്തെടുത്തു. സംഭവം നടന്നത് സിയാച്ച് യൂണിവേഴ്‌സിറ്റിയിശല വെസ്റ്റ് ചൈന ആശുപത്രിയിലാണ്. മുമ്പ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിരുന്നു എന്നും 10 മുള്ളുകള്‍ വരെ നീക്കം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഒരു ഡോക്ടര്‍ പറഞ്ഞു.
Post Your Comments