കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ പുറത്തുവിട്ട വാട്‌സ് ആപ്പ് ചാറ്റ് വ്യാജമാണെന്ന് റിപ്പോര്‍ട്ട്. കൊലപാതക ശ്രമവും വാതുവെപ്പും ഹസിന്‍ ഷമിയ്ക്കു മേല്‍ ആരോപിച്ചിരുന്നു. അതു മാത്രമല്ല, സഹോദരനുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും ഷമിക്കെതിരെ ഹസിന്‍ വെളിപ്പെടുത്തിയിരുന്നു. ഷമിയുടെ കരിയറിനെത്തന്നെ ബാധിക്കുന്ന വിവാദത്തിനാണ് ഹസിന്‍ തുടക്കമിട്ടത്. തുടര്‍ന്ന് ബി.സി.സി.ഐയുടെ കരാര്‍ പട്ടികയില്‍ നിന്ന് ഷമിയുടെ സ്ഥാനം തെറിച്ചിരുന്നു. ഇനി ഐ.പി.എല്ലില്‍ കളിക്കുന്ന കാര്യത്തില്‍ വെള്ളിയാഴ്ച്ച തീരുമാനം അറിയും.
നിലവില്‍ കൊല്‍ക്കത്ത പോലീസ് ഷമിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് ഹസിന്‍ പുറത്തുവിട്ട ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രകാരം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് ഷമി ചാറ്റ് ചെയ്തതായി കാണിക്കുന്നത്. എന്നാല്‍ സ്‌ക്രീന്‍ ഷോട്ടില്‍ കാണിക്കുന്ന ആ സമയത്ത് ഷമി ഇന്ത്യക്കായി ബാറ്റു ചെയ്യുകയായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ ബാറ്റിങ് തുടരുന്ന സമയമായിരുന്നു അത്. ഷമി ക്രീസിലിറങ്ങുകയും ഇന്ത്യക്കായി 27 റണ്‍സ് നേടുകയും ചെയ്തു. ഈ സമയം ഷമി വാട്‌സ്ആപ്പില്‍ എങ്ങനെയാണ് ചാറ്റു ചെയ്യുകയെന്നാണ് ചോദ്യം.
എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിതീകരണമൊന്നും ലഭിച്ചിട്ടില്ല. ചില ദേശീയ മാധ്യമങ്ങളാണ് ഈ സംശയങ്ങള്‍ ഉന്നയിച്ചത്.ഷമിക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അതിനു തെളിവായി ഹസിന്‍ ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് വിവാദത്തിന് തുടക്കമായത്. പിന്നീടും നിരവധി ആരോപണങ്ങളുമായി ഹസിന്‍ രംഗത്തെത്തി. ഹസിന്‍ നല്‍കിയ പരാതിയിലാണ് ഷമിക്കും കുടുംബത്തിനുമെതിരെ പോലീസ് എഫ്.ഐ.ആര്‍ എഴുതിയത്. അതേസമയം ഷമി കോടതിക്ക് പുറത്തുവെച്ച് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ടെന്നും അതിന് സമ്മതിക്കാത്തതിനാല്‍ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഹസിന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പോലീസ് സുരക്ഷ ഒരുക്കണമെന്നും ഹസിന്‍ ആവശ്യപ്പെടുകയുണ്ടായി.
Post Your Comments