KeralaLatest NewsIndiaNews

ബിഡിജെഎസിന്റെ സംശയങ്ങള്‍ ദൂരീകരിക്കുമെന്ന് കുമ്മനം

തിരുവനന്തപുരം: എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന്റെ എല്ലാവിധ സംശയങ്ങളും ദുരീകരിക്കാന്‍ ബിജെപിക്ക് ബാധ്യതയുണ്ടെന്ന് കുമ്മനം രാജശേഖരന്‍.ബിഡിജെഎസുമായി ബിജെപിക്ക് ഭിന്നതകളില്ലെന്നും ബോര്‍ഡ് കോര്‍പ്പറേഷന്‍ വാഗ്ദാനങ്ങളെക്കുറിച്ച്‌ തനിക്ക് ഒന്നുമറിയില്ലെന്നും കുമ്മനം വ്യക്തമാക്കി. ബിഡിജെഎസ് ചര്‍ച്ചകള്‍ നടത്തിയത് ദേശീയ നേതൃത്വവുമായാണ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് അവരാണ്.

also read:കൊടികുത്തല്‍ ഭീഷണിയില്‍ സംരംഭകര്‍ കേരളം വിട്ടോടുന്നു: കുമ്മനം

ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരം നടക്കാനിരിക്കെയാണ് ഇത്തരത്തില്‍ ചെറിയ പ്രശ്നങ്ങള്‍ പോലും തിരിച്ചടിയകുക. ബിഡിജെഎസ്സിന്റെ ഈ പിണക്കം ചെങ്ങന്നൂരില്‍ അത് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് സൂചന. ബിജെപിയെ ഒഴിവാക്കി എന്‍ഡിഎ യോഗം വിളിച്ചു ചേര്‍ക്കുമെന്നതും ഭയമുണ്ടാക്കുന്നു. തെരഞ്ഞെടുപ്പിന് മുന്‍പേ പ്രശ്നം പരിഹരിക്കാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button