KeralaLatest NewsNews

കൊടികുത്തല്‍ ഭീഷണിയില്‍ സംരംഭകര്‍ കേരളം വിട്ടോടുന്നു: കുമ്മനം

പുനലൂര്‍: കൊടികുത്തല്‍ ഭീഷണിയില്‍ സംരംഭകര്‍ കേരളം വിട്ടോടുകയാന്നെന്നും കൊടികുചത്തല്‍ ഭീഷണിയില്‍ ആത്മഹത്യ ചെയ്ത സുഗതനെ പോലെയുള്ള ചെറുകിട സംരംഭകരെ കാണുമ്പോള്‍ ഇടതുപക്ഷത്തിന്റെ പരിസ്ഥിതിസ്‌നേഹം സടകുടഞ്ഞെണീല്‍ക്കുമെന്നും ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൈക്കൂലി കിട്ടുന്നതുവരെ നിയമങ്ങള്‍ വളച്ചൊടിച്ച് കൊടി കുത്തിയും ഭീഷണിപ്പെടുത്തിയും അവരെ ചൂഷണം ചെയ്യുമ്പോഴാണ് അവസാനം ഗതികെട്ട് കേരളം ഉപേക്ഷിച്ച് സംരംഭകര്‍ അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നതെന്നും കുമ്മനം വ്യക്തമാക്കി. പാവങ്ങള്‍ക്കു മുന്നില്‍ഡ ഒരു ദയയുമില്ലാതെ കൊടികുത്തി ആദര്‍ശം പറയുന്ന ഇതേ സഖാക്കള്‍ വന്‍കിട മുതലാളിമാര്‍ക്കായി നിയമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും കുമ്മനം പറഞ്ഞു.

Alsor Read : ‘ജനാധിപത്യ വിരുദ്ധമായ’ കൊടികുത്തല്‍ സമരത്തിന്റെ രാഷ്ടീയം

ബിജെപി പുനലൂര്‍, പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയോര ജനപക്ഷ യാത്രയുടെ സമാപന സമ്മേളനം പുനലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് എം.എസ് കുമാര്‍, സംസ്ഥാന ഉപാധ്യക്ഷ ബി.രാധാമണി, ജാഥാ ക്യാപ്റ്റന്‍മാരായ എസ്.ഉമേഷ് ബാബു, വിളക്കുടി ചന്ദ്രന്‍, ജില്ലാ സെക്രട്ടറിമാരായ ആയൂര്‍ മുരളി, വയക്കല്‍ സോമന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ്.ജിതിന്‍ ദേവ്, എന്‍ആര്‍ഐ സെല്‍ ജില്ലാ കണ്‍വീനര്‍ കെആര്‍ജി പിള്ള, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.ബാനര്‍ജി, പ്രകാശ് കുമാര്‍, ലഘു ഉദ്യോഗ് ഭാരതി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. സീതാരാമന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button