Latest NewsKeralaNews

തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ച രാഷ്ട്രീയ നേതാവിന്റെ മകനെക്കുറിച്ച്‌ നിഷ ജോസ് കെ. മാണിയുടെ വെളിപ്പെടുത്തൽ

കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്ന് കോട്ടയം എം.പി ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പേരില്‍ പുറത്തിറങ്ങാനിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരത്തിലാണ് നിഷയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇയാള്‍ ആരാണെന്ന സൂചനയോ എന്നാണ് സംഭവം നടന്നതെന്നോ പുസ്തകത്തിൽ വ്യക്തമാക്കുന്നില്ല. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യാ പിതാവിനെ കാണാന്‍ പോകുന്ന വഴിക്കാണ് അയാള്‍ തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചതെന്ന് നിഷ വെളിപ്പെടുത്തി. കടന്നുപിടിക്കാന്‍ ശ്രമിച്ച അയാള്‍ക്ക് ആദ്യം താക്കീത് നല്‍കി. എന്നാല്‍ വീണ്ടും അയാള്‍ അപമാനിക്കാന്‍ ശ്രമിച്ചു. ടി.ടി.ആറിനോട് പരാതി പറഞ്ഞുവെങ്കിലും ടി.ടി.ആര്‍ ഇടപെടാന്‍ ധൈര്യപ്പെട്ടില്ലെന്നും നിഷ പറയുന്നു. കാലുകള്‍ മടക്കി മുട്ടുകാലില്‍ കെട്ടിപ്പിടിച്ച്‌ ഇരുന്ന തന്റെ കാല്‍പ്പാദത്തില്‍ അയാള്‍ തോണ്ടാന്‍ തുടങ്ങി. ഒടുവില്‍ പരിധി വിട്ടപ്പോള്‍ അയാളോട് അവിടെ നിന്നിറങ്ങിപ്പോകാന്‍ പറഞ്ഞതായും നിഷ പറയുന്നു.

സോളാര്‍, ബാര്‍ കോഴ കേസുകളെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. സോളാര്‍ കേസില്‍ ജോസ് കെ. മാണിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ശത്രുവായ അയല്‍ക്കാരനാണെന്നാണ് വെളിപ്പെടുത്തല്‍.സോളാര്‍, ബാര്‍ കോഴ കേസുകള്‍ വിവാദമായ കാലത്ത് കുട്ടികള്‍ക്ക് അവരുടെ സഹപാഠികളില്‍ നിന്ന് നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ചും പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button