Latest NewsInternationalGulf

മസ്കറ്റ് വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്

മസ്കറ്റ്: ഈ മാസം 20 ന് പ്രവർത്തനം ആരംഭിക്കുന്ന പുതിയ മസ്കറ്റ് വിമാനത്താവളത്തിൽ നിന്നും യാത്ര ചെയ്യുന്നവർക്കുള്ള കർശന നിർദ്ദേശവുമായി അധികൃതർ. വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ എത്തണമെന്നാണ് അറിയിപ്പ്. വിസ ക്യാൻസൽ ചെയ്യാനുള്ളവർ നാല് മണിക്കൂറ് മുൻപും എത്തണം.യാത്രക്കാരെ സുഗമമായി കൈകാര്യം ചെയ്യുന്നതിനും വിമാനങ്ങൾക്ക് സമയനിഷ്ട പാലിക്കുന്നതിനും വേണ്ടിയാണ് നി‍‍ർദ്ദേശമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

മാർച്ച് 20 ന് പ്രവർത്തനമാരംഭിക്കുന്ന പുതിയ വിമാനത്താവള ടെർമിനൽ ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമായിരിക്കുമെന്ന് ഒമാൻ അധികൃതർ പറഞ്ഞു. നിലവിലെ ടെർമിനലിൽ നിന്നും എല്ലാ സർവ്വീസുകളും അന്നുമുതൽ പുതിയ ടെർമിനലിൽ ആയിരിക്കും.ചെലവ് കുറഞ്ഞ വിമാനസർവ്വീസുകളായിരിക്കും മാർച്ച് 20 മുതൽ നടക്കുക. പുതിയ ടെർമിനലിന് പ്രതിവർഷം 12 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കും.

നാല് ഘട്ടങ്ങളിലെ നവീകരണം പൂർത്തിയാവുമ്പോൾ ഇത് 48 ദശലക്ഷമായി ഉയരും. കൂടാതെ എയർബസ് എ 380, ബോയിങ് 747 തുടങ്ങിയ വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള സൗകര്യവും പുതിയ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button