Latest NewsGulf

ലഹരി മരുന്നുകളുടെ പ്രചാരണം ; വെബ് സൈറ്റുകള്‍ പൂട്ടിച്ച് ദുബായ് പോലീസ്

ദുബായ് ; ലഹരി മരുന്നുകളുടെ പ്രചാരണം വെബ് സൈറ്റുകള്‍ പൂട്ടിച്ച് ദുബായ് പോലീസ്. 118 വെബ് സൈറ്റുകള്‍ക്കാണ് ദുബയ് പോലീസിന്റെ ലഹരി വിരുദ്ധ വിഭാഗം താഴിട്ടത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇത്തരത്തില്‍ ഇലക്ട്രോണിക് പട്രോളിങ് ഉപയോഗിച്ച് നൂറിലധികം വെബ്സൈറ്റുകൾ നിരോധിച്ചെന്നും, ഈ വർഷത്തിന്റെ തുടക്കം മുതൽ 18 സൈറ്റുകൾ തടഞ്ഞുവെന്നും ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഈദ് മുഹമ്മദ് താനി ഹാർബ് പറയുന്നു.

ALSO READ ;പോലീസ് ഉദ്യോഗസ്ഥനെതിരെ അസഭ്യവാക്കുകൾ ഉപയോഗിച്ച പാകിസ്ഥാൻ സ്വദേശി വിചാരണ നേരിടുന്നു

ആധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ലഭിച്ചതോടെയാണ് ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ പിടിയിലാവുന്നരുടെ എണ്ണം വര്‍ദ്ധിച്ചതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മയക്കുമരുന്ന് കണ്ടെത്താൻ,സ്മാർട്ട് നോസ്, മെറ്റീരിയൽ സ്പെക്ട്രോസ്കോപി ആൻഡ് ഇന്റലിജൻസ് ലബോറട്ടറി എന്നിവ ഉൾപ്പെടെ മൂന്നു സ്മാർട്ട് പ്രോജക്ടുകളാണ് ദുബായ് പോലീസ് ഉപയോഗിക്കുന്നതെന്ന് കെമിക്കൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റിലെ വിദഗ്ദ്ധരായ സലാമീ ബിൻ ഘലൈതാ അൽ മുഹൈറി ഐഷ അലി ബിൻ തമീം എന്നിവർ വെളിപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button