Latest NewsKeralaNews

തമിഴ് നാട്ടിലെ പെണ്‍ഭ്രൂണഹത്യയും ശൈശവ വിവാഹവും : മാധ്യമ പ്രവര്‍ത്തകയുടെ ഹൃദയ സ്പര്‍ശിയായ വാക്കുകള്‍ ഇങ്ങനെ

കൊച്ചി: തമിഴ്നാട്ടിലെ ഗ്രാമത്തില്‍ നിലനില്‍ക്കുന്ന പെണ്‍ഭ്രൂണഹത്യയേയും ശൈശവ വിവാഹത്തെയും കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിക്കേണ്ടിവരികയും പ്രസവിക്കേണ്ടി വരികയും ചെയ്യുന്ന പെണ്‍കുട്ടികളുടെ ഖേദകരമായ അവസ്ഥയാണ് ഗ്രാമത്തില്‍ കാണാന്‍ കഴിഞ്ഞതെന്ന് ലേഖിക പറയുന്നു.

നേരത്തേ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക ആയിരുന്ന ഷാലറ്റ് ജിമ്മിയാണ് തമിഴ് നാട്ടിലെ ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളെ കുറിച്ചുള്ള ഹൃദയ സ്പര്‍ശിയായ കുറിപ്പ് ഫേസ് ബുക്കിലൂടെ പങ്കുവെച്ചത്.

പത്രത്തില്‍ നിന്നു രാജി വച്ച ശേഷം സന്നദ്ധ സംഘടനാ പ്രവര്‍ത്തനം നടത്തുകയാണ് ഷാലറ്റ്. നിവര്‍ത്തിയില്ലാതെ പല കുഞ്ഞുങ്ങളെയും ഗര്‍ഭത്തില്‍വെച്ചുതന്നെ ഇവര്‍ക്ക് അലസിപ്പിക്കേണ്ടിവരികയും ചെയ്യുന്നുവെന്ന് ലേഖിക പറയുന്നു. പല പത്രങ്ങളും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്നും മേല്പറഞ്ഞ സ്ഥിതിക്ക് മാറ്റമൊന്നുമില്ലെന്നും ഷാലറ്റ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button