ഉഗാണ്ട: എമിറേറ്റ് വിമാനത്തിന്റെ എമർജൻസി ഡോർ വഴി ജീവനക്കാരി താഴേക്ക് വീണു. ഉഗാണ്ടയിലെ എന്റബേ വിമാനത്താവളത്തിലാണ് സംഭവം. താഴെ വീണ ജീവനക്കാരിക്ക് ഗുരുതരമായി പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല.
also read:ദുബായിലേക്ക് പോയ എമിറേറ്റ്‌സ് വിമാനം തിരിച്ചിറക്കി
കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ഉഗാണ്ടയിലെ എന്റബേ വിമാനത്താവളത്തിൽ, എമിറേറ്റ് EK729 വിമാനത്തിൽ ആളുകളെ കയറ്റുന്നതിനിടെയാണ് ജീവനക്കാരി എമർജൻസി ഡോർ വഴി താഴേക്ക് വീണത്. വിമാനത്തിലെ ക്യാബിൻ ക്രൂ ജീവനക്കാരിയാണ് അപകടത്തിൽപ്പെട്ടത്. അപകടം പറ്റിയ യുവതിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചതായും, അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുന്നതായും എമിറേറ്റ് വക്താവ് അറിയിച്ചു. സംഭവത്തിൽ എമിറേറ്റ് പത്ര പ്രസ്താവന ഇറക്കിയെങ്കിലും എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമാക്കിയിട്ടില്ല.
Post Your Comments