NewsBusiness

ഉഗാണ്ടയിലും ചുവടുറപ്പിച്ച് ലുലു ഗ്രൂപ്പ്, ഭക്ഷ്യ സംസ്കരണ കേന്ദ്രം തുറക്കും

750 കോടി രൂപയുടെ നിക്ഷേപമാണ് ഭക്ഷ്യ സംസ്കരണ- ലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ വിപുലീകരണത്തിനും മറ്റും നടത്തുന്നത്

ഉഗാണ്ടയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രം ആരംഭിക്കാനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഉഗാണ്ടയിലെ വ്യാപാര മേഖലയിൽ നിക്ഷേപം നടത്താൻ ലുലു ഗ്രൂപ്പിനെ ഉഗാണ്ടൻ പ്രധാനമന്ത്രി റോബിന നബാൻജ ക്ഷണിച്ചതിനെ തുടർന്നാണ് പുതിയ നീക്കം.

ഭക്ഷ്യ സംസ്കരണ യൂണിറ്റ് നിർമ്മിക്കാൻ ഉഗാണ്ടയിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന കംപാലയിലെ എന്റബേയിൽ ഇതിനായി ഉഗാണ്ടൻ സർക്കാർ പത്തേക്കർ സ്ഥലം അനുവദിച്ചിട്ടുണ്ട്.

Also Read: ബ്രേക്ക്ഫാസ്റ്റിന് അരമണിക്കൂർ കൊണ്ട് തയ്യാറാക്കാം അപ്പം

750 കോടി രൂപയുടെ നിക്ഷേപമാണ് ഭക്ഷ്യ സംസ്കരണ- ലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ വിപുലീകരണത്തിനും മറ്റും നടത്തുന്നത്. ലുലു ഗ്രൂപ്പിന്റെ പുതിയ പ്രവർത്തനങ്ങൾ ഉഗാണ്ടൻ കാർഷിക മേഖലയ്ക്കും കർഷകർക്കും നേട്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ, ഏകദേശം 800 ഓളം പേർക്ക് ജോലി ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button