11കാരിയായ സ്കൂള്‍ കുട്ടി എട്ട് മാസം ഗര്‍ഭിണിയായി. ഇതിന്റെ ഉത്തരവാദികള്‍ 60 പിന്നിട്ട വയോധികരെന്ന് പൊലീസ്. പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം 67കാരനായ നാന്ജി ജാവിയയും അയല്‍ക്കാരനായ 60കാരന് അര്വങ് കുബാവത്തം ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയായിരുന്നു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഇരുവരും ചേര്‍ന്ന് പാവപ്പെട്ട വീട്ടിലെ ഈ പെണ്‍കുട്ടിയെ പണം നല്കി വശീകരിക്കുകയും പീഡിപ്പിക്കുകയും ആയിരുന്നു. എന്നാല്‍ പണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറം ലോകം അറിയുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പെണ്‍കുട്ടിയുടെ പിതാവ് ജോലിക്ക് പോയിരുന്നില്ല. അമ്മ വീട്ടു ജോലിക്ക് പോയാണ് കുടുംബം കഴിഞ്ഞത്. ഇതെല്ലാം അറിയാവുന്ന ഈ വയോധികര്‍ പെണ്‍കുട്ടിയെ പണം നല്കി വശത്താക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
പെണ്‍കുട്ടി ഈ സംഭവം വീട്ടുകാരില്‍ നിന്നും ഒളിപ്പിച്ചു വെച്ചു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടതോടെ കുട്ടി വിവരം അമ്മയെ ധരിപ്പിച്ചു. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ വിവരം അറിയിക്കുക ആയിരുന്നു. അറസ്റ്റ് ചെയ്ത ഈ വയോധികന്മാര്ക്കെതിരെ പൊലീസ് പോക്സോ ആക്ട് പ്രകാരം കേസ് എടുത്ത് ജയിലില്‍ അടച്ചു.
Post Your Comments