![new born baby in trouble](/wp-content/uploads/2018/03/baby-vacsine-1.png)
കോഴിക്കോട്: പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും പ്രതിരോധ കുത്തിവെയ്‌പ്പെടുത്ത പിഞ്ഞുകുഞ്ഞ് ആദ്യം നിര്‍ത്താതെ കരഞ്ഞു. ചിലപ്പോള്‍ കുത്തിവെയ്പ്പ് എടുത്തതിനാൽ പനി വരാനാകും കുഞ്ഞ് കരയുന്നതെന്ന് കരുതി. എന്നാൽ കുഞ്ഞ് നിർത്താതെ കരഞ്ഞുകൊണ്ടേയിരുന്നു. തുടർന്ന് കുഞ്ഞിന്റെ കാലിൽ പഴുപ്പ് കയറിയതായി കണ്ടു.
also read:റുബെല്ല പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ വന്ന നേഴ്‌സിനെ മർദ്ദിച്ചു: പ്രതിഷേധം ശക്തം
വടകര മടപ്പള്ളിയിലെ ദേവിപ്രസാദ് അനഘ ദമ്ബതികളുടെ 45 ദിവസം പ്രായമായ കുഞ്ഞിനാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിനെ തുടർന്ന് കാലിൽ പഴുപ്പ് കയറിയത്. സംഭവം കണ്ട മാതാപിതാക്കൾ ഉടനടി കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു.തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കാനാണ് ഡോക്ടറുടെ നിർദേശിച്ചത് .കുത്തിവെയ്പ് നല്‍കിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെതിരെ നേരത്തയും ഇത്തരത്തിലുള്ള പരാതി ഉയര്‍ന്നിരുന്നു.
Post Your Comments