കഴിഞ്ഞയാഴ്ച സൂര്യന്റെ അന്തരീക്ഷത്തില്‍ ഉഗ്രസ്ഫോടനം നടന്നതായി കണ്ടെത്തിയതിനു പിന്നാലെ ഇതിന്റെ പ്രത്യാഘാതമെന്നോണമുള്ള വമ്പൻ സൗരക്കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയെന്ന് പുതിയ മുന്നറിയിപ്പ്. ഓരോ വര്‍ഷവും മാര്‍ച്ച് 20നും സെപ്റ്റംബര്‍ 23നുമുണ്ടാകുന്ന തുല്യദിനരാത്രകാലത്തോടനുബന്ധിച്ചാണ് ഇത്തരം കീറലുകളുണ്ടാകുന്നതെന്നാണ് ചില ശാസ്ത്രജ്ഞന്മാര് വിശ്വസിക്കുന്നത്. ഭൂമിയുടെ കാന്തികവലയത്തില്‍ എക്യുനോക്സ് ക്രാക്സ് എന്ന കീറലുകള്‍ ഉണ്ടായിരിക്കുന്ന സമയത്താണ് അപകടകാരിയായ സൗരക്കാറ്റെത്തുന്നതെന്നത് യാദൃശ്ചികമാണ്.
ഭൂമിക്കുള്ള സ്വാഭാവിക സുരക്ഷയ്ക്ക് ഇത്തരം കീറലുകള്‍ മൂലം ഭീഷണിയുണ്ടാകുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്നോ നാളെയോ ഇത്തരം കാറ്റുകള്‍ ഭൂമിയില്‍ ആഞ്ഞടിക്കുമെന്നാണ് പ്രവചനം. തല്‍ഫലമായി ഭൂമിയുടെ കാന്തികവലയത്തിന് തകരാറ് സംഭവിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം കാറ്റുകളുടെ പ്രത്യാഘാതത്തെ തുടര്‍ന്ന് വിമാനങ്ങള്‍ പലതും നിലത്തിറക്കേണ്ടി വരും. ഇതോടനുനുബന്ധിച്ച് ലോകം എമ്പാടും വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്ന മുന്നറിയിപ്പും ശക്തമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കരുതലോടെയാണ് ലോകരാഷ്ട്രങ്ങള്‍ നിലകൊള്ളുന്നത്.
സൂര്യന്റെ അന്തരീക്ഷത്തില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ ആളിക്കത്തലും സ്ഫോടനങ്ങളും നാസ തിരിച്ചറിഞ്ഞിരുന്നു. സൂര്യനില്‍ നിന്നുമുള്ള വലിയ ജ്വലനങ്ങളുടെ അലയൊലികള്‍ ഭൂമിയിലെ ഇലക്ട്രിസിറ്റി ഗ്രിഡുകളെ ബാധിച്ച് ഊര്‍ജവിതരണം താറുമാറാക്കുകയും ചെയ്യും. കമേഴ്സ്യല്‍ ഫ്ലൈറ്റുകള്‍, ജിപിഎസ് സിസ്റ്റം എന്നിവയ്ക്ക് സൗരക്കാറ്റുകളില്‍ നിന്നും വന്‍ ഭീഷണി നേരിടുമെന്നും മുന്നറിയിപ്പുണ്ട്. സൗരക്കാറ്റില്‍ നിന്നുമുള്ള ചാര്‍ജ്ഡ് മാഗ്നറ്റിക് പാര്‍ട്ടിക്കിളുകള്‍ ഭൂമിയിലെ ജിപിഎസ് സിസ്റ്റങ്ങള്‍, റേഡിയോ സിഗ്നലുകള്‍ തുടങ്ങിയവയെ സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
Post Your Comments