KeralaLatest NewsNews

നവവധുവിന്‌ മയക്കു മരുന്ന് നൽകി മൂന്നു ദിവസം ലോഡ്ജ് മുറിയിൽ 15 പേർ പീഡിപ്പിച്ചു : സംഭവം പുറത്തറിഞ്ഞതിങ്ങനെ

കാസർഗോഡ്: നവവധുവായ പത്തൊമ്പതുകാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസ് കാസര്‍കോട് ടൗണ്‍ പോലീസ് ബേക്കല്‍ പോലീസിന് കൈമാറി. യുവതിയെ കാണാതായ സ്റ്റേഷൻ പരിധി ബേക്കൽ പോലീസ് സ്റ്റേഷൻ ആയതിനാലാണ് കൈമാറിയത്. കേസിന്റെ തുടരന്വേഷണം ബേക്കല്‍ സി ഐ വി.കെ വിശ്വംഭരന്‍ ഏറ്റെടുത്തു.യുവതിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് പുലിക്കുന്ന് സ്വദേശി സുഹൈല്‍ (23), എതിര്‍ത്തോട് സ്വദേശി സൈഫുദ്ദീന്‍ (22) എന്നിവരെ ചൊവ്വാഴ്ച രാത്രിയോടെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയായ തളങ്കര സ്വദേശി ഒളിവിലാണ്.

ഇയാളെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാസര്‍കോട് സ്വദേശിനിയായ പത്തൊൻപതുകാരിയെ മംഗളൂരു തൊക്കോട്ടെ ലോഡ്ജില്‍ മയക്കുമരുന്ന് നല്‍കി മൂന്ന് ദിവസം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കാസര്‍കോട് നഗരത്തില്‍ കാറില്‍ രാത്രി കറങ്ങുന്നതിനിടെ യുവതിയെയും രണ്ട് യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് പീഡനകഥ ചുരുളഴിഞ്ഞത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ ബലാത്സംഗം ചെയ്യപ്പെട്ടത് യുവതി പറയുകയായിരുന്നു. സുഹൈലും സൈഫുദ്ദീനും ഉള്‍പ്പെടെയുള്ള മൂന്നംഗസംഘം തൊക്കോട്ടെ ലോഡ്ജില്‍ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

എന്നാൽ ലഹരി വസ്തുക്കള്‍ കണ്ടെടുക്കാത്തതിനാല്‍ കേസില്‍ നാര്‍ക്കോട്ടിക്സ് വകുപ്പ് ചേര്‍ത്തിട്ടില്ല. മാര്‍ച്ച്‌ 7ന് ഭര്‍ത്താവിന്റെ മാങ്ങാട്ടെ വീട്ടില്‍ നിന്ന് ബന്ധുവിനോടൊപ്പം ഇറങ്ങിയ യുവതി ലഹരിമാഫിയാസംഘവുമായി ബന്ധപ്പെടുകയും തുടര്‍ന്ന് പീഡനത്തിനിരയാവുകയുമായിരുന്നു. ബന്ധുവായ യുവാവാണ് യുവതിയെ പീഡിപ്പിക്കാന്‍ പ്രതികള്‍ക്ക് ഒത്താശ നല്‍കിയതെന്ന് പോലീസ് അന്വേഷണത്തില്‍ സൂചനയുണ്ട്. ഇതിനിടെ യുവതിയുടെ അക്കൗണ്ടിലേക്ക് ഒരാഴ്ച്ച മുൻപ് 1,65,000 രൂപയെത്തിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

യുവതിയുടെ അക്കൗണ്ടിലേക്ക് പണം അയച്ചത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. മൂന്നു പേരാണ് പ്രതികളെങ്കിലും ഇവരെ കൂടാതെ മറ്റ് 15 പേര്‍ കൂടി യുവതിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ബലാത്സംഗം, അന്യായമായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍, ചതിച്ച്‌ തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button