Latest NewsCricketNewsSports

ഇന്ത്യന്‍ ടീമിന് അഹങ്കാരമായ ആ ഐതിഹാസിക ഇന്നിംഗ്‌സ് പിറന്നിട്ട് ഇന്നേക്ക് 17 വര്‍ഷം

കൊല്‍ക്കത്ത: 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നേ ദിവസം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ പിറന്നത് ചരിത്രമായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരത്തില്‍ ഐതിഹാസിക കൂട്ടുകെട്ടിലൂടെ രാഹുല്‍ ദ്രാവിഡും വിവിഎസ് ലക്ഷ്മണും ചേര്‍ന്ന് ചരിത്ര വിജയം സമ്മാനിക്കുകയായിരുന്നു.

ഓസ്ട്രേലിയയ്ക്കെതിരെ 3 ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ടാമത്തെ ടെസ്റ്റിലാണ് ക്ലാസ് ഇന്നിംഗ്സ് പിറക്കുന്നത്. 254/4 എന്ന നിലയില്‍ നിന്ന് 589/4 കൂറ്റന്‍ സ്‌കോറിലേക്ക് ദ്രാവിഡും ലക്ഷ്മണും ചേര്‍ന്ന് നയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സ്റ്റീവ് വോയുടേയും (110) , ഹെയ്ഡന്റെ (97) മികവില്‍ 445 റണ്‍സ് ആദ്യ ഇന്നിംഗ്സില്‍ നേടി. കളിയില്‍ തന്റെ ആദ്യ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയിരുന്നു ഹര്‍ഭജന്‍. കളിയില്‍ 7 വിക്കറ്റ് സ്വന്തമാക്കിയെങ്കിലും ഭാജിയുടെ ബോഴിംഗ് ഓസിസിനെ കൂറ്റന്‍സ്‌കോറില്‍ നിന്ന് തടയാന്‍ സാധിച്ചില്ല.

ഗ്ലെന്‍ മഗ്രാത്തിന്റെ തകര്‍പ്പന്‍ ബോളിംഗിനു മുന്നില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 171 ല്‍ അവസാനിക്കുകയായിരുന്നു. ഫോളോ ഓണ്‍ നേരിട്ട ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 115 ന് 3 എന്ന നിലയില്‍ നിന്ന് വന്‍ തിരിച്ചുവരവാണ് നടത്തിയത്. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ നേടിയത് 589 റണ്‍സാണ്. ദ്രാവിഡും ലക്ഷ്മണും ചേര്‍ന്ന് 376 റണ്‍സിന്റെ കൂട്ടകെട്ടാണ് നേടിയത്. ഓസ്ട്രേലിയക്ക് 384 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വച്ചത്. ഹര്‍ഭജന്‍ സിംഗിന്റെ 6 വിക്കറ്റ് പ്രകടനം 171 റണ്‍സിന്റെ ജയമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button