റായ്പൂർ : ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ വീണ്ടും മാവോവാദി ആക്രമണം. ഒമ്പത് സി.ആര്‍.പി.എഫ്. സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഒരുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മൂന്നാം ആക്രമണമാണിത്.കുഴിബോംബ് കണ്ടെത്തി നിര്‍വീര്യമാക്കുന്ന സൈനികവാഹനത്തിനുനേരെ മാവോവാദികള്‍ ബോംബാക്രമണം നടത്തുകയായിരുന്നു.
കിസ്താറാംപലോഡി റോഡിലാണ് ആക്രമണമുണ്ടായത്. കിസ്താറാമിലെ വനമേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന സി.ആര്‍.പി.എഫിന്റെ 212ാം ബറ്റാലിയന്റെ വാഹനമാണ് അത്യുഗ്രന്‍ സ്‌ഫോടകശേഷിയുള്ള ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസു(ഐ.ഇ.ഡി.)കള്‍ ഉപയോഗിച്ച് മാവോവാദികള്‍ ആക്രമിച്ചത്.
Read also:പ്രതീക്ഷയ്ക്ക് അപ്പുറമുള്ള വിജയം ഇന്ത്യ സ്വന്തമാക്കുമെന്ന് ഡെലോയിറ്റ്
പരിക്കേറ്റവരെ ഉടന്‍തന്നെ ഹെലികോപ്ടറില്‍ അഞ്ഞൂറ് കിലോമീറ്റര്‍ ദൂരെയുള്ള തലസ്ഥാനമായ റായ്പുരിലേക്കു കൊണ്ടുപോയി. സംഭവസ്ഥലത്തുനിന്നു മൂന്നുകിലോമീറ്റര്‍ മാത്രം അകലെയാണ് സി.ആര്‍.പി.എഫ്. ക്യാമ്പ്.ആക്രമണത്തിന് ഒട്ടേറെ ഐ.ഇ.ഡി.കള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
Post Your Comments