തിരുവനന്തപുരം : കമ്യൂണിസത്തിന്റെ ഏകാധിപത്യത്തെ കുറിച്ച് കെ എൻ എ ഖാദർ നിയമസഭയിൽ പ്രസംഗിച്ചത് വൈറലാകുന്നു. കമ്യൂണിസത്തിന് ജനാധിപത്യത്തിൽ വിശ്വാസമില്ലെന്ന് എല്ലാവർക്കുമറിയാം . ചൈനയിലും ഉത്തരകൊറിയയിലും ക്യൂബയിലും മറ്റ് കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഒന്നിൽ പോലും ജനാധിപത്യമില്ലെന്ന് കെ.എൻ.എ ഖാദർ നിയമസഭയിൽ പറഞ്ഞു. ചൈനയിലുള്ളത് ഭരണഘടനയല്ല മരണഘടനയാണ്.
ചൈനയിലും ഉത്തരകൊറിയയിലും ഏകാധിപത്യത്തിന്റെ പഞ്ചനക്ഷത്ര ഹോട്ടലുകൾ നടത്തുമ്പോൾ ഇവിടെ കണ്ണൂരിൽ ഏകാധിപത്യത്തിന്റെ തട്ടുകട നടത്തുകയാണ് സഖാക്കൾ ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യയിൽ ഭാരതീയ ജനതപാർട്ടിയാണ് 20 സംസ്ഥാനങ്ങളും കേന്ദ്രവും ഭരിക്കുന്നത് . അത്രയും സ്ഥലം കമ്യൂണിസ്റ്റ് പാർട്ടിക്ക് കിട്ടിയാൽ പിന്നെ ഇവിടെ അസംബ്ളി നടക്കുമോ എന്നും ഖാദർ ചോദിച്ചു.കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ പ്രതിപക്ഷപ്പാർട്ടികൾ പോലുമില്ല .
നേരത്തെ കമ്യൂണിസ്റ്റുകാർ ഭരിച്ചിരുന്ന സോവിയറ്റ് യൂണിയൻ ഇപ്പോഴില്ല . അതെല്ലാം പല രാജ്യങ്ങളായിപ്പോയി . റുമേനിയയിൽ ഏകാധിപതിയായ ചെഷസ്ക്യുവിനെ ജനം തെരുവിൽ കൊലപ്പെടുത്തുകയായിരുന്നുവെന്നും നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കവേ ഖാദർ പരിഹസിച്ചു :
വീഡിയോ കാണാം : video courtesy janam TV
Post Your Comments