Latest NewsArticleMenWomenLife StyleHealth & FitnessSpirituality

കാല്‍ തൊട്ട് വണങ്ങുന്നതിന് പിന്നിലെ ശാസ്ത്രം അറിയാമോ?

ഹൈന്ദവ പാരമ്പര്യം അനുസരിച്ച് മംഗള കര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ പ്രായത്തില്‍ മുതിര്‍ന്നവരുടെ കാല്‍ തൊട്ടു അനുഗ്രഹം വാങ്ങുന്ന ആചാരമുണ്ട്. മുതിര്‍ന്നവരുടെ കാല്‍പാദം തൊട്ടുവണങ്ങുന്ന രീതി ഇന്ത്യയില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. മുതിര്‍ന്നവരുടെ അനുഗ്രഹം നേടാനാണ് ഇത്തരം രീതിയെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ എന്തിനാണ് കാല്‍ തൊട്ട് വണങ്ങുന്നതെന്നും അതിന്റെ ശാസ്ത്രത്തെയും കുറിച്ച് എത്രപേര്‍ക്ക് അറിയാം?

കാല്‍ തൊട്ടു വണങ്ങുന്നതിന് പാദസ്പര്‍ശം എന്നാണ് ഹിന്ദു മിഥോളജിയില്‍ പറയുന്നത്. ഒരു കെട്ടിടത്തിന് അതിന്റെ അടിത്തറ ശക്തിപകരുന്നതുപോലെ മനുഷ്യ ശരീരത്തിന്റെ അടിത്തറയാണ് കാല്‍പാദങ്ങള്‍. ഒരു വ്യക്തിയുടെ ഭാരം അത്രമേല്‍ താങ്ങി നിറുത്തുന്നത് അവന്റെ പാദങ്ങളാണ്. നമ്മള്‍ ഒരാളുടെ പാദം വണങ്ങുമ്പോള്‍ നാം നമ്മുടെ അഹംഭാവം വെടിഞ്ഞ് അവരുടെ പ്രായത്തെയും, ജ്ഞാനത്തെയും, അവരുടെ നേട്ടങ്ങളെയും ആദരിക്കുകയാണ്. ഈ ആദരത്തിന് പ്രതിഫലമായി നമ്മുടെ ഉയര്‍ച്ചക്കായി അവര്‍ നമ്മളെ അനുഗ്രഹിക്കുന്നു. അതാണ്‌ കാല്‍ തൊട്ടു വന്ദിക്കുന്നതിനു പിന്നിലുള്ളത്.

ആത്മീയ ഗുരുക്കന്മാര്‍, അധ്യാപകര്‍, മുത്തശ്ശന്മാര്‍, മുത്തശ്ശിമാര്‍, മൂത്ത സഹോദരങ്ങള്‍, പ്രായമായവര്‍ എന്നിവരുടെ കാലുകളാണ് തൊട്ടുവണങ്ങുന്നത്. കാല്‍ തൊട്ടു വണങ്ങുന്നതിനുള്ള രീതിയും പഴമക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. നടുവളച്ച് കൈനീട്ടിയാണ് പാദസ്പര്‍ശം നടത്തേണ്ടതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ ആചാരത്തെ അംഗീകരിക്കാത്തവരും പുതിയ തലമുറയില്‍ ഉണ്ട്.

കാല്‍നഖത്തിലെ കറുപ്പ് ശ്രദ്ധിക്കുക : ക്യാന്‍സര്‍ ലക്ഷണമാകാം

shortlink

Related Articles

Post Your Comments

Related Articles


Back to top button