തൊടുപുഴ: കാണാതായ ഭര്‍തൃമതിയായ യുവതിക്ക് വേണ്ടി വ്യാപക തിരച്ചില്‍. സമീപത്തെ പുഴയില്‍ ചാടിയെന്നായിരുന്നു വിവരം ലഭിച്ചത്. തുടർന്ന് പോലീസും ഫയര്‍ഫോഴ്സും കുതിച്ചെത്തി. ഏറെ നേരം തിരഞ്ഞിട്ടും കണ്ടില്ല. ഭര്‍തൃവീട്ടുകാരുമായി പിണങ്ങിയ ശേഷമാണ് യുവതിയെ കാണാതായത്. ഇടുക്കി രാജകുമാരിയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചയാണ് പൂപ്പാറയിലെ ബന്ധുവീട്ടില്‍ നിന്ന് യുവതിയെ കാണാതായത്. പന്നിയാര്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ടോ എന്ന് സംശയിച്ചു നാട്ടുകാര്‍. താലിമാല അടക്കമുള്ള ആഭരണങ്ങള്‍ വീട്ടില്‍ ഊരിവച്ച ശേഷമാണ് അപ്രത്യക്ഷമായത്.
വിവരം പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചു. കുതിച്ചെത്തിയ സംഘം വ്യാപക തിരിച്ചില്‍ തുടങ്ങി. പോലീസ് മറ്റുവഴിക്കും അന്വേഷണം തുടങ്ങി. ഇതില്‍ നിന്ന് ചില തുമ്ബുകള്‍ കിട്ടി. ലഭ്യമായ സൂചനകളില്‍ പിടിച്ചുനീക്കിയ അന്വേഷണം ഫലം കണ്ടു. ഒടുവില്‍ യുവതിയെ കണ്ടെത്തി. പുഴയില്‍ നിന്നല്ല. കാമുകന്റെ വീട്ടില്‍ നിന്ന്. ഉദ്യോഗസ്ഥരെയും നാട്ടുകാരെയും വട്ടംകറക്കിയ യുവതിയുടെ അപ്രത്യക്ഷമാകലിന് കാരണം പ്രണയമായിരുന്നു. പുഴയിലെ തിരച്ചിലിന് കാമുകനും ഉണ്ടായിരുന്നുവെന്നതാണ് നാട്ടുകാരെ അതിശയിപ്പിക്കുന്നത്.
ഏഴ് മാസം മുൻപാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. മധുര സ്വദേശിയായിരുന്നു ഭര്‍ത്താവ്. എന്നാല്‍ രണ്ടുമാസം മുൻപ് വീട്ടിലെത്തിയ യുവതി തിരിച്ചുപോയില്ല. ഇതോടെ പ്രശ്നമായി. ഭർതൃ വീട്ടുകാർ യുവതിയെ കൊണ്ടുപോകാൻ എത്തുകയും ചെയ്തു. ഇതിനിടെയാണ് യുവതി അപ്രത്യക്ഷയായത്. യുവതിക്ക് പ്രണയമുണ്ടായിരുന്നുവെന്ന് ചിലരെ ചോദ്യം ചെയ്തപ്പോഴാണ് വിവരം കിട്ടിയത്. കാമുകനെ കുറിച്ച് പോലീസ് അന്വേഷിച്ചു. പൂപ്പാറ സ്വദേശി നവിനായിരുന്നു കാമുകന്‍. യുവതിയെ കാണാതായതറിഞ്ഞ് തിരച്ചില്‍ നടത്താന്‍ മുന്നിട്ടിറങ്ങിയവരുടെ കൂട്ടത്തില്‍ നവിനുമുണ്ടായിരുന്നു.
Post Your Comments