Latest NewsNewsIndia

മദ്യപിച്ച് മെട്രോയിൽ യാത്ര ചെയ്യാനൊരുങ്ങിയ യുവതിക്ക് സി.ഐ.എസ്.എഫിന്റെ സഹായം

ന്യുഡല്‍ഹി: ഡല്‍ഹി മെട്രോ റെയിലില്‍ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് മദ്യലഹരിയില്‍ മെട്രോ പിടിക്കാന്‍ എത്തിയ യുവതിക്ക് ചെയ്തുകൊടുത്ത സഹായം ഇങ്ങനെ. സുരക്ഷാ ജീവനക്കാര്‍ യുവതിയെ മെട്രോയില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. പകരം അവരെ ഔദ്യോഗിക വാഹനത്തില്‍ വീട്ടിലെത്തിച്ചു. സംഭവം നടന്നത് തിങ്കളാഴ്ച രാത്രി സമയ്പുര്‍ ബന്ദ്ലി മെട്രോ സ്റ്റേഷനിലാണ്.

ദക്ഷിണ ഡല്‍ഹി സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരിയാണ് രാത്രി 10.45 ഓടെ അമിതമായ മദ്യപിച്ച നിലയിൽ മെട്രോയില്‍ യാത്ര ചെയ്യാനെത്തിയത്. അവര്‍ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ഈ നിലയില്‍ ഇവര്‍ മെട്രോയില്‍ കയറുന്നത് ശരിയല്ലെന്ന് സ്റ്റേഷനില്‍ സുരക്ഷാ ഡ്യുട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.ഇ ജീവനക്കാര്‍ മനസ്സിലാക്കി അവരെ സ്റ്റേഷനിലേക്ക് കയറാന്‍ അനുവദിച്ചില്ല. എന്നാല്‍ അവര്‍ ട്രെയിനില്‍ പോകണമെന്ന് വാശിപിടിച്ച് അവസാന വണ്ടിയും പോകും വരെ അവിടെ നിന്നു.

read also: മെട്രോ ട്രെയിനുള്ളിൽ യുവതിയെ കയറിപിടിക്കാൻ ശ്രമം; യുവാവ് പിടിയിൽ

ഇതേ തുടർന്ന് സി.ഐ.എസ്.എഫ് അവരെ ഒറ്റയ്ക്ക് വിടുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കുകയും അവരുടെ ഭര്‍ത്താവിനെ ബന്ധപ്പെടുകയും ചെയ്തു. എന്നാൽ അയാള്‍ അവരെ ദൗല കൗണ്‍ മെട്രോ സ്റ്റേഷനില്‍ എത്തിച്ചുനല്‍കണമെന്നും അവിടെ നിന്ന് കൂട്ടിക്കൊണ്ട് പൊയ്ക്കാള്ളാമെന്നും മറുപടി നല്‍കി. ഇതോടെ യുവതിയെ ഒരു വനിത കോണ്‍സ്റ്റബിളിനും മറ്റൊരു കോണ്‍സ്റ്റബിളിനുമൊപ്പം ഔദ്യോഗിക വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button