
ന്യൂഡല്‍ഹി: ഇനി മുതൽ ഡല്‍ഹി മെട്രോയില്‍ മദ്യവുമായി യാത്രചെയ്യാം. ചട്ടം ഭേദഗതി ചെയ്തതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് രണ്ടു തുറക്കാത്ത മദ്യക്കുപ്പികളാണ് മെട്രോയില്‍ കൊണ്ടുപോവാനാവുക.
READ ALSO: ഒരു വർഷത്തിനിടെ കോടികളുടെ വിറ്റുവരവുമായി എംറൂബെ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈന്‍ ഒഴികെയുള്ള എല്ലാ മെട്രോ ലൈനിലും മദ്യം കൊണ്ടുപോവാന്‍ നിലവില്‍ വിലക്കുണ്ട്. ഡിഎംആര്‍സിയുടെയും സുരക്ഷാ ചുമതലയുള്ള സിഐഎസ്‌എഫിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതിയുടെ സംയുക്ത തീരുമാനമാണ് മദ്യവുമായുള്ള യാത്രയ്ക്കുള്ള വിലക്കു നീക്കുന്നത്. എന്നാൽ, മെട്രോ ട്രെയിനിലോ പരിസരത്തോ മദ്യപാനത്തിനുള്ള വിലക്ക് തുടരുമെന്നും അറിയിപ്പില്‍ പറയുന്നു.
Post Your Comments