Latest NewsNewsIndia

വായു മലിനീകരണം രൂക്ഷം: പൊതുഗതാഗതം സംവിധാനം പ്രോത്സാഹിപ്പിക്കാൻ 20 അധിക സർവീസുകളുമായി ഡൽഹി മെട്രോ

ഡൽഹിയിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായതോടെ 20 അധിക സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഡൽഹി മെട്രോ. ഇന്ന് മുതൽ വിവിധ ഇടങ്ങളിലേക്ക് 20 അധിക സർവീസുകൾ ഉണ്ടായിരിക്കുമെന്ന് ഡൽഹി മെട്രോ അധികൃതർ അറിയിച്ചു. ഡൽഹിയിലും സമീപ നഗരങ്ങളിലും പൊതുഗതാഗതം ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ ട്രെയിനുകൾ സർവീസ് നടത്തുന്നത്. നവംബർ 2 വൈകുന്നേരം 5 മണി വരെയുള്ള കണക്കുകൾ അനുസരിച്ച്, ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് 402 കവിഞ്ഞിട്ടുണ്ട്.

ഒക്ടോബർ അവസാന വാരത്തോടെയാണ് ഡൽഹിയിൽ വായു മലിനീകരണത്തിന്റെ തോത് ഉയരാൻ തുടങ്ങിയത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 25 മുതൽ തന്നെ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഡൽഹി മെട്രോ 40 അധിക ട്രെയിൻ സർവീസുകൾ നടത്തുന്നുണ്ട്. ഇതിന് പുറമേയാണ് ഇന്ന് മുതൽ 20 സർവീസുകൾ കൂടി നടത്തുന്നത്. ഇതോടെ, ഡൽഹി മെട്രോ നടത്തുന്ന അധിക സർവീസുകളുടെ എണ്ണം 40 ആയി ഉയരും. നിലവിൽ, ഡൽഹിയിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കൂടാതെ, എല്ലാ സർക്കാർ, സ്വകാര്യ പ്രൈമറി സ്കൂളുകൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: സംസ്ഥാനത്തെ റേഷൻ കടകൾ മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അടഞ്ഞുകിടക്കും, പുതിയ അറിയിപ്പുമായി ഭക്ഷ്യവകുപ്പ് മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button