തിരുവനന്തപുരം: ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ പുതിയ തീരുമാനവുമായി മുഖ്യമന്ത്രി. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി തേടുന്നവര്‍ക്കുള്ള പോലീസ ക്ലിയറന്‍സ് സര്‍ട്ടഫിക്കറ്റില്‍ കോടതി തീര്‍പ്പു കല്‍പ്പിച്ചതും ശിക്ഷിക്കപ്പെടാത്തതുമായ കേസുകള്‍ ഒഴിവാക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇത്തരം കോളം നിലനില്‍ക്കുന്നതിനാല്‍ അര്‍ഹരായ നിരവധി പേര്‍ക്ക് തൊഴിലവസരം നഷ്ടമാകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നിയമവശം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയില്‍ ഉചിതമായ മാറ്റം വരുത്താന്‍ പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും എന്‍.എനെല്ലിക്കുന്നിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments