തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വിതച്ച ഭീതിയില്‍ നിന്നും ഇപ്പോഴും കേരളത്തിലെ തീരദേശ ജനത മുക്തരായിട്ടില്ല. ഇപ്പോള്‍ വീണ്ടും അടുത്ത ഭീമന്‍ ചുഴലിക്കാറ്റിനുള്ള സാഹചര്യങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപമെടുത്തിരിക്കുകയാണ്. അടുത്ത ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയാണെങ്കില്‍ അതിന് സാഗര്‍ എന്നായിരിക്കും പേര്.
ഭൂമിയെ 9 മേഖലകളായി തിരിച്ചാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്. വടക്കന്‍ അറ്റ്ലാന്റിക്, കിഴക്കന്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, പടിഞ്ഞാറന്‍ നോര്‍ത്ത് പസഫിക്, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം, തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം, ഓസ്ട്രേലിയന്‍, തെക്കന്‍ പസഫിക്, തെക്കന്‍ അറ്റ്ലാന്റിക് എന്നിവയാണ് ഈ മേഖലകള്‍.
also read: ഓഖി ദുരന്തത്തില്‍ ‘മരിച്ചയാള്‍’ തിരിച്ചെത്തി! ആദരാഞ്ജലി ഫ്ലക്സ് കണ്ടു പ്രതികരണം ഇങ്ങനെ
ഇത് പ്രകാരം ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ട ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത് ആ മേഖലയില്‍ ഉള്‍പ്പെടുന്ന ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്ലാന്‍ഡ്, മ്യാന്‍മര്‍, മാലദ്വീപ്, ഒമാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ്. ഈ എട്ട് രാജ്യങ്ങള്‍ ചേര്‍ന്ന് നല്‍കിയിട്ടുള്ള 64 പേരുകളാണ് ഓരോ ചുഴലിക്കാറ്റിനും ഇടുന്നത്.
പട്ടികയിലേക്ക് ഇന്ത്യ നല്‍കിയ എട്ട് പേരുകളില്‍ ഒന്നാണ് ഇനി വരുന്ന ചുഴലിക്കാറ്റിന് നല്‍കുക. അതില്‍ ആറെണ്ണം ഇതിനോടകം നല്‍കി കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് സാഗര്‍, വായു എന്നീ പേരുകളാണ്. ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട് തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയാല്‍ അതിന് സാഗര്‍ എന്നായിരിക്കും പേരിടുക. മാലിദ്വീപ് നിര്‍ദേശിച്ച മെകുനു എന്ന പേരാണ് അടുത്ത ചുഴലിക്കാറ്റിന് ലഭിക്കുക.
പോയവര്‍ഷം നാശം വിതച്ച ചുഴലിക്കാറ്റിന് ഓഖി എന്ന പേരാണ് നല്‍കിയത്. ബംഗ്ലാദേശ് നിര്‍ദേശിച്ച പേരാണ് ഇത്. ഓഖി എന്ന വാക്കിന് കണ്ണ് എന്നാണ് അര്‍ത്ഥം. ഓഖിക്ക് മുന്‍പുണ്ടായ ചുഴലിക്കാറ്റിന് മോറ എന്നായിരുന്നു പേര്. തായ്ലന്റ് നിര്‍ദേശിച്ച പേരായിരുന്നു അത്. കടല്‍ നക്ഷത്രം എന്നാണ് ആ പേരിന്റെ അര്‍ത്ഥം.
Post Your Comments