തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (ഓഖി ഫണ്ട്) നിന്ന് തുക അനുവദിച്ചു. തുക ഏകദേശം കണക്ക് കൂട്ടുമ്പോള്‍ 22 കോടിയോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 40000 പേരോളം വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കാണ് സഹായം ലഭിക്കുക. ലെെഫ് ജാക്കറ്റ്, നാവിക്ക്, സാറ്റലെറ്റ് ഫോണ്‍ എന്നിവയായിരിക്കും ഇവരുടെ സുരക്ഷക്കായി നല്‍കുക.
ഗുണമേന്മയുളള ലെെഫ് ജാക്കറ്റ് നല്‍കുന്നതിനായി 6.10 കോടിയാണ് അനുവദിച്ചിരിക്കുന്നത്. നാവിക് നല്‍കുന്നതിന‌് ആവശ്യമായ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (ഓഖി ഫണ്ട്) യില്‍ തുക അനുവദിച്ചു. 15,000 മത്സ്യബന്ധന യാനങ്ങള്‍ക്ക് നാവിക് നല്‍കുന്നതിന് യൂണിറ്റൊന്നിന് 10,620 രൂപ നിരക്കില്‍ 15.93 കോടിയാണ‌് അനുവദിച്ചത‌്. ഇതോടൊപ്പം ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ നല്‍കുന്നതിനുള്ള തുകയ‌്ക്കും അംഗീകാരമായിട്ടുണ്ട്.
Post Your Comments