Latest NewsKerala

മത്സ്യത്തൊഴിലാളികളെ ആദരിക്കാന്‍ കലാകാരന്‍മാരുടെ വ്യത്യസ്ത ഒത്ത് ചേരല്‍

തിരുവനന്തപുരം:  വള്ളത്തില്‍ ചിത്രം വരച്ചും കവിതചൊല്ലിയും മത്സ്യത്തൊഴിലാളികളെ ആദരിച്ച്‌ ഒരു കൂട്ടം കലാകാരന്‍മാര്‍. ഒാഖിയേയും പ്രളയത്തേയും അതിജീവിച്ചതിന്‍റെ ഒാര്‍മ്മക്കായും അതില്‍ മത്സ്യത്തൊഴിലാളികളുടെ പങ്ക് വളരെ സുപ്രധാനമാണ് എന്ന് കാണിക്കുന്ന ഒരു ഒത്തു ചേരലാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ അരങ്ങേറിയത്. രാജേഷ് അമലിന്‍റെ നേതൃത്വത്തില്‍ തീരദേശത്തെ10 ചിത്രകാരന്‍മാരാണ് പ്രളയത്തിലെ രക്ഷാപ്രവര്‍ത്തനവും ഓഖി അതിജീവനവും വളളത്തില്‍ ചിത്രങ്ങളാക്കിയത്. മത്സ്യത്തൊഴിലാളികളുടെ അതിജീവനമായിരുന്നു കൂട്ടായ്മയുടെ സന്ദേശം.

പ്രളയവും ഓഖിയും കവിതകളാക്കി കട്ടമരത്തിലിരുന്ന് കവിയരങ്ങും സംഘടിപ്പിക്കപ്പെടുകയുണ്ടായി. തീരത്തിന്‍റെ പരമ്പരാഗത നാടന്‍ പാട്ടും ഒത്തൊരുമിക്കലില്‍ പാടി ആഘോഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button