തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ കോടതി തീരുമാനം ദിലീപിന് തിരിച്ചടിയായി. ദിലീപിന് ദൃശ്യങ്ങൾ നൽകേണ്ടതില്ലെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ നിർത്തിവെക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കേസിന്റെ വിചാരണ മാർച്ച് 28 ലേക്ക് മാറ്റി. കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി അനുവദിക്കണമെന്ന് ആക്രമണത്തിന് ഇരയായ നടി ആവശ്യപ്പെട്ടു. അന്വേഷണസംഘത്തിന്റെ ആവശ്യപ്രകാരമാണ് ദൃശ്യങ്ങൾ ദിലീപിന് നൽകേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചത്.
Post Your Comments