YouthWomenLife StyleHealth & Fitness

ടൂത്ത് പേസ്റ്റിന്റെ ഈ ഗുണങ്ങളെക്കുറിച്ചറിയാം

ടൂത്ത് പേസ്റ്റിന് ഒരേ ഒരു ഗുണം മാത്രമാണ് ഉള്ളതെന്ന് പലരും കരുതുന്നു.എന്നാൽ ചില സാഹചര്യങ്ങളിൽ പൊള്ളലേൽക്കുമ്പോൾ പേസ്റ്റ് ഉപയോഗിക്കാറുണ്ട്.ഇവകൂടാതെ മുഖക്കുരുവിനും ടൂത്ത് പേസ്റ്റ് ഉപയോഗിക്കാമെന്നാണ് പുതിയ അറിവ്.

പെൺകുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഒന്നാണ് മുഖക്കുരു.മുഖക്കുരു മാറാന്‍ പലതും ചെയ്തിട്ടും ഒരു മാറ്റവും ഇല്ലാതെ തുടർന്ന് പോകുന്ന അവസ്ഥയാണ് പലരിലും കണ്ടുവരുന്നത്.ആയുർവേദവും അലോപ്പതിയും എന്നുവേണ്ട വിപണിയില്‍ ലഭ്യമായ പല ക്രീമുകളും ഉപയോഗിച്ചിട്ടും മുഖക്കുരുവിനെ ഇല്ലാതാക്കന്‍ കഴിയാത്തവര്‍ക്ക് ഒരു സന്തോഷം വാര്‍ത്ത.

Read also:മഴയിൽ കുതിർന്ന് നൈനിത്താൾ

ടൂത്ത്‌പേസ്റ്റ്‌ കൊണ്ട്‌ മുഖക്കുരുവിന് പരിഹാരം കാണാം. ടൂത്ത്പേസ്റ്റ് മുഖക്കുരുവിന്‍റെ വലിപ്പം കുറയ്ക്കുന്നു.പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ടോക്സിന്‍ മുഖക്കുരുവിന് കാരണമാകുന്നബാക്ടീരിയയെ അപ്പാടെ ഇല്ലാതാക്കാനും, ക്ലെന്‍സിംഗ്, ബ്ലീച്ച്‌ ഘടകങ്ങള്‍അടങ്ങിയിട്ടുള്ള പേസ്റ്റ് മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കും. പേസ്റ്റിലെ സിലിക്ക ചര്‍മ്മത്തിന്‍റെ കേടുപാടുകള്‍ ഇല്ലാതാക്കുകയും ഹൈഡ്രജന്‍ പെറോക്സൈഡ് ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ടൂത്ത് പേസ്റ്റ് എങ്ങനെ തിരഞ്ഞെടുക്കാം

നാച്ചുറല്‍ഓര്‍ഗാനിക് ടൂത്ത് പേസ്റ്റുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം കാരണം അവയില്‍ കെമിക്കലുകളുടെ അംശം തീരെ കുറവാണ്. ഫ്ലൂറോയ്ഡ് അടങ്ങിയിട്ടില്ലാത്തതും നിറം വെപ്പിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതുമായ പേസ്റ്റുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിലപ്പോള്‍ ഇവ ചര്‍മ്മത്തെ അസ്വസ്ഥമാക്കിയേക്കാം.

നേരിട്ട് മുഖത്ത് പുരട്ടുന്നതിന് മുന്‍പ് ചര്‍മ്മത്തില്‍ എവിടെയെങ്കിലും ചെറിയ തോതില്‍ പുരട്ടി ത്വക്കിന് അസ്വസ്ഥതകള്‍ ഇല്ലെങ്കില്‍ മാത്രം മുഖത്ത് കുരുക്കള്‍ ഉള്ള ഭാഗത്ത് പുരട്ടുക. സെന്‍സിറ്റീവ് സ്കിന്‍ ഉള്ളവര്‍ ഈ രീതി പിന്തുടരുന്നതാണ് ഏറ്റവും ഉചിതം. മുഖക്കുരുമാത്രം മൂടിയാല്‍ മതി. ഒരിക്കലും തടവിക്കൊടുക്കുകയോ അമര്‍ത്തി തിരുമുകയോചെയ്യാന്‍ തുനിയരുത്. അത് ഇരട്ടി ദോഷമാകും ചെയ്യുക. ഒരു മണിക്കൂര്‍ കഴിഞ്ഞ്കഴുകി കളയാം. തീര്‍ച്ചയായും ഫലം ലഭിക്കുന്നതാണ്.

ആരോഗ്യകരമായികഴിക്കുകയും ധാരാളം പഴ വര്‍ഗ്ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ഉള്‍പ്പെടുത്തുകയും കൃത്യമായ വ്യായാമ രീതി ശീലമാക്കുകയും ധാരാളം വെള്ളംകുടിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ മുഖക്കുരു എന്ന വില്ലനെ നേരിടേണ്ടിവരില്ല. ഈ കാര്യങ്ങള്‍ ചിട്ടയോടെ ശീലമാക്കിയാല്‍ മുഖക്കുരു ഇല്ലാത്തസുന്ദരമായ മുഖം എന്നും നമുക്ക് നിലനിര്‍ത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button