ഒഡിഷ: വിവാഹത്തിന് മുൻപ് ഉണ്ടായിരുന്ന ബന്ധം വിവാഹം കഴിഞ്ഞിട്ടും മറക്കാനായില്ല. വിവാഹിതയായ കാമുകിയെ തേടി കാമുകൻ എത്തിയത് കാമുകിയുടെ ഭതൃവീട്ടിൽ. മാര്‍ച്ച് നാലിനായിരുന്നു ഇരുപത്തിയെട്ടുകാരനായ ബസുദേവിന്റെ വിവാഹം. ജാന്‍സുഗുഡ സ്വദേശിനിയായ 24കാരിയായിരുന്നു വധു. പരമ്പരാഗത ആചാരങ്ങളോടെയായിരുന്നു വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ യുവതിയുടെ കാമുകനായ സുശീല്‍ പ്രധാനും രണ്ട് സുഹൃത്തുക്കളും ബസുദേബിനെയും ഭാര്യയെയും കാണാന്‍ അവരുടെ വീട്ടിലെത്തി. യുവതിയുടെ ബന്ധുക്കളാണെന്നാണ് ഈ യുവാക്കള്‍ അവകാശപ്പെട്ടത്. ഇവരില്‍ രണ്ടുപേര്‍ ബസുദേബുമൊത്ത് ഗ്രാമത്തിലെ കാഴ്ചകള്‍ കാണാന്‍ പോയി. ഒരാള്‍ വീട്ടില്‍ത്തന്നെ തങ്ങി.
also read:അവിഹിതം: പ്രവാസി യുവാവ് ഭാര്യയെ വാട്സ്ആപ്പിലൂടെ മൊഴിചൊല്ലി
വീട്ടിൽ തങ്ങിയ കാമുകനേയും ബസുദേവിനേയും സംശയം തോന്നുന്ന സാഹചര്യത്തിൽ ഗ്രാമവാസികൾ കാണാനിടയായി. തുടർന്ന് ബസുദേവിനെ വിവരമറിയിക്കുകയും ചെയ്‌തു. പെൺകുട്ടി ഭർത്താവിനോടും വീട്ടുകാരോടും സത്യം തുറന്നു പറയുകയായിരുന്നു. അനാഥയായ മാതാപിതാക്കൾ മരിച്ച പെൺകുട്ടിയെ ബന്ധുക്കൾ നിർബന്ധിച്ച് വിവാഹം ചെയ്യിക്കുകയായിരുന്നു. യുവതി തന്റെ ഇഷ്ട്ടം തുറന്ന് പറഞ്ഞെങ്കിലും ഇതിനെ വീട്ടുകാർ എതിർക്കുകയായിരുന്നു. ഇതെല്ലം കേട്ട ഭർത്താവ് ഭാര്യയോട് പ്രതികാരം ചെയ്യാനൊന്നും തുനിഞ്ഞില്ല. ഭാര്യയുടെ ഇഷ്ട്ടം തന്നെ നടത്തിക്കൊടുത്തു. ഭാര്യയും കാമുകനുമായുള്ള കല്യാണം എല്ലാരുടേയും സമ്മതത്തോടെ ഭർത്താവ് നടത്തി. പെൺകുട്ടിയുടെ വീട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
Post Your Comments