കണ്ണൂര്‍: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ എസ്പിയുടെ പ്രത്യേക സംഘത്തെ പിരിച്ചുവിട്ടു. വിവിധ സ്റ്റേഷനുകളിലേക്ക് സംഘത്തിലുള്ള പോലീസുകാരെ മാറ്റി. ക്രൈംസ്ക്വാഡ് പിരിച്ചുവിട്ടത് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ്. പോലീസ് പ്രതികളുമായി ഒത്തുകളിക്കുന്നുവെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പോലീസിലെ ചിലരുടെ ഒത്തുകളി മൂലമാണ് പ്രതികളെ വേഗത്തില്‍ പിടിക്കൂടാന്‍ സാധിക്കാതിരുന്നതെന്നായിരുന്നു ആരോപണം. എസ്പി തന്നെ മേലുദ്യോഗസ്ഥരെ കണ്ട് റെയ്ഡ് വിവരങ്ങള്‍ ചോര്‍ന്നതില്‍ പരാതി ഉന്നയിച്ചിരുന്നു.
read also: ഷുഹൈബ് വധം: സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീലുമായി സർക്കാർ
പോലീസ് സംഘം പ്രതികള്‍ ഒളിവില്‍ താമസിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. പ്രതികള്‍ പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രക്ഷപ്പെടും. എസ്പി ഉന്നത ഉദ്യോഗസ്ഥരെ ആക്ഷേപം അറിയിച്ചത് ഇത്തരം സംഭവങ്ങള്‍ പതിവായപ്പോഴാണ്. പോലീസ് കേസില്‍ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവിനെതിരേ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
Post Your Comments